Hot Posts

6/recent/ticker-posts

സ്വകാര്യ ബസ്സും സ്കൂൾ വാനും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

ഈരാറ്റുപേട്ട - കാഞ്ഞിരപ്പള്ളി റൂട്ടിൽ ചെമ്മലമറ്റംത്തിന് സമീപം (സൂര്യ ഗ്യാസ് വളവ്) സ്വകാര്യ ബസ്സും സ്കൂൾ വാനും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ വാനിൻ കുട്ടികൾ ഇല്ലായിരുന്നു.
രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയിലേക്ക് പോവുകയായിരുന്ന സെൻറ് ജോർജ് ബസുമായാണ് സ്കൂൾ ബസ് കൂട്ടിയിടിച്ചത്. പിന്നാലെ എത്തിയ ഒരു കാറും അപകടത്തിൽപ്പെട്ടു.
കാഞ്ഞിരപ്പള്ളി ഹെറിറ്റേജ് സ്കൂളിൻറെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ ബസ്സിന്റെ ഡ്രൈവർ സൈഡ് പൂർണമായും തകർന്നു. പരിക്കേറ്റ സ്കൂ‌ൾ ബസ് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൂര്യ ഗ്യാസ് വളവ് സ്ഥിരം അപകടമേഖലയായി മാറുകയാണ്. മൂന്നുപേരോളം ഇവിടെ അപകടത്തിൽ മരിച്ചിട്ടുണ്ട്. റോഡ് നവീകരണത്തിന്റെ ഭാഗമായി വളവ് അല്പം നിവർത്തിയെങ്കിലും അപകടങ്ങൾക്ക് കുറവ് വന്നിട്ടില്ല. ആഴ്ചയിൽ ഒരു അപകടമെങ്കിലും ഉണ്ടാകാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു