Hot Posts

6/recent/ticker-posts

കാക്കനാട് ജില്ലാ ജയിലിൽ ഓറൽ കാൻസർ ജാഗ്രത പ്രഭാഷണവും ജയിൽ തടവുകാരുടെ ഓറൽ സ്‌ക്രീനിങ്ങും നാളെ

എറണാകുളം: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 4 ന് ലോക കാൻസർ ദിനത്തിന്റെ ഭാഗമായി ഓറൽ കാൻസർ സംബന്ധിച്ച ജാഗ്രത വർദ്ധിപ്പിക്കുന്നതിനും സ്‌ക്രീനിങ്ങിനുമായി ജനോപകാരപ്രദമായ പരിപാടികൾ സംഘടിപ്പിക്കുന്നു. 
ഇതിന്റെ ഭാഗമായി രാവിലെ 9 ന് കാക്കനാട് ജില്ലാ ജയിലിൽ മൂവാറ്റുപുഴ അണ്ണൂർ ഡെന്റൽ കോളേജിലെ ഓറൽ പാത്തോളജി വിഭാഗം മേധാവി പ്രൊഫസർ ഡോ. ദീപു ജോർജിന്റെ ജാഗ്രത പ്രഭാഷണവും തുടർന്ന് കാർകിനോസ് ടീം നടത്തുന്ന ജയിൽ തടവുകാരുടെ ഓറൽ സ്‌ക്രീനിങ്ങും ഉണ്ടായിരിക്കും. 
തുടർന്ന് നടക്കുന്ന കാർ റാലിയിൽ ഇരുമ്പനം എസ്. എൻ. ഡി. പി. ഹാളിൽ വച്ച് ലഖുലേഖ വിതരണവും ഡോ. ബീനയുടെ  ജാഗ്രത പ്രഭാഷണവും തുടർന്ന് ഓറൽ സ്ക്രീനിംഗ് ക്യാമ്പും നടത്തപ്പെടുന്നു. കാർ റാലി പൂത്തോട്ട ശ്രീ നാരായണ ലോ കോളേജിൽ എത്തിയശേഷം വിദ്യാർത്ഥികൾക്കായി ന്യൂയോർക്കിലെ റോസ്‌വെൽ പാർക്ക് കാൻസർ ഇൻസ്ടിട്യൂട്ടിലെ ഹെഡ് ആന്റ്  നെക്ക് പ്ലാസ്റ്റിക് ആന്റ് റീകൺസ്ട്രക്റ്റീവ് സർജറി പ്രൊഫെസ്സറും വൈസ് ചെയർമാനുമായ ഡോ. മോനി അബ്രഹാം കുര്യാക്കോസിന്റെ കാൻസർ ജാഗ്രത പ്രഭാഷണവും ഉണ്ടായിരിക്കും. 
പഞ്ചായത്ത് പ്രതിനിധികളും കോളേജ് അധികാരികളും പങ്കെടുക്കുമെന്ന് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ പ്രസിഡന്റ്  ഡോ. അനൂപ്കുമാർ. ആർ, സെക്രട്ടറി ഡോ. മാത്യൂസ് ബേബി, സി. ഡി. എച്ച്. കൺവീനർ ഡോ. അഭിനയ ശ്രീധർ എന്നിവർ അറിയിച്ചു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്