തിരുവനന്തപുരം: 2025 ലെ ജെ സി ഡാനിയേൽ ഫൗണ്ടേഷൻ ട്രസ്റ്റ് സംഘടിപ്പിച്ച 125-ാ മത് ജെ സി ഡാനിയേൽ ജന്മദിനാഘോഷവും പുരസ്കാര സമർപ്പണവും തിരുവനന്തപുരത്ത് നടന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. മികച്ച ക്യാമറമാനുള്ള എക്‌സലെൻസി പുരസ്‌കാരം സുബാഷ് ജോർജ് ഏറ്റുവാങ്ങി. ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
പേൾ മൂവീസ് ക്രീയേഷന് വേണ്ടി ഡോ. സഖിൽ രവീന്ദ്രൻ സംവിധാനം ചെയ്ത കുവി എന്ന ചലച്ചിത്രത്തിന് ക്യാമറ ചെയ്തതിനാണ് സുബാഷ് അവാർഡിന് അർഹനായത്. മുട്ടം കാക്കൊമ്പ് സ്വദേശിയായ പഴയിടത്ത് സുബാഷ് വർഷങ്ങളായി ക്യാമറമാനാണ്. വിവാഹ ഫോട്ടോഗ്രഫിയിലും വീഡിയോഗ്രാഫിയിലും ഒരുപോലെ തിളങ്ങുന്ന സുബാഷ് നിരവധി സിനിമകളിൽ ക്യാമറ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് പുരസ്‌കാരം തേടിയെത്തുന്നത്.
ജെ സി ഡാനിയേൽ ഫൗണ്ടേഷൻ ട്രസ്റ്റ് വാണി രത്നപുരസ്കാരം സൂര്യ കൃഷ്ണമൂർത്തി ഏറ്റുവാങ്ങി. അഭിനയകുലപതി പുരസ്കാരം നടൻ ജഗതി ശ്രീകുമാറും സ്വീകരിച്ചു. ചലച്ചിത്ര പിന്നണി ഗായിക പുരസ്കാരം വൈക്കം വിജയലക്ഷ്മിയും, ദൃശ്യമാധ്യമ, സാംസ്കാരിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരും പുരസ്കാരം ഏറ്റുവാങ്ങി. വൈക്കം വിജയലക്ഷ്മി നയിച്ച മ്യൂസിക് നൈറ്റ് പരിപാടിയുടെ മാറ്റ് കൂട്ടി.