Hot Posts

6/recent/ticker-posts

പാലാ രൂപതയിൽ ബി വിഭാഗത്തിലെ മികച്ച കുടുംബ കൂട്ടായ്മയ്ക്കുള്ള ഒന്നാം സ്ഥാനം കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവക കരസ്ഥമാക്കി

കാവുംകണ്ടം: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ 2024- ലെ ബി വിഭാഗത്തിൽ മികച്ച കുടുംബ കൂട്ടായ്മയ്ക്കുള്ള ഒന്നാം സ്ഥാനം കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയ്ക്ക് ലഭിച്ചു. ളാലം പഴയ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പാലാ രൂപത കുടുംബ കൂട്ടായ്മയുടെ 27-ാം വാർഷിക സമ്മേളനത്തിൽ വച്ച് കാവുംകണ്ടം പള്ളി വികാരി ഫാ. സ്കറിയ വേകത്താനം, കുടുംബ കൂട്ടായ്മ ഭാരവാഹികൾ  എന്നിവർ ചേർന്ന് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൽ നിന്ന് എവർറോളിംഗ് ട്രോഫിയും പ്രശസ്തി പത്രവും ഏറ്റുവാങ്ങി. 
പാലാ രൂപതയിൽ നിന്നും കുടുംബ കൂട്ടായ്മയ്ക്ക് കാവുംകണ്ടം ഇടവകയ്ക്ക് ആദ്യമായിട്ടാണ് ഒന്നാം സ്ഥാനം ലഭിക്കുന്നത്. കഴിഞ്ഞ വർഷം രൂപതയിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. ഇടവകയിൽ എല്ലാമാസവും മുടങ്ങാതെ നടത്തുന്ന കുടുംബ കൂട്ടായ്മ സമ്മേളനവും കൂട്ടായ്മ കേന്ദ്രീകരിച്ചുള്ള കർമ്മപരിപാടികളുമാണ് ഇടവകയ്ക്ക് ഒന്നാം സ്ഥാനം ലഭിക്കുവാൻ ഇടയാക്കിയത്. 
കൂട്ടായ്മാടിസ്ഥാനത്തിൽ നടത്തുന്ന നിരവധി ജീവകാരുണ്യ -സാമൂഹിക പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണ്. സാമൂഹ്യ തിന്മകൾക്കെതിരെയുള്ള ജാഗ്രത പ്രവർത്തനങ്ങളും വചനാധിഷ്ഠിത കർമ്മപരിപാടികളും കുടുംബ കൂട്ടായ്മ മികച്ചതാക്കി. കൂട്ടായ്മ വാർഷികാഘോഷ പരിപാടികൾ, കലാപരിപാടികൾ, ആദരിക്കൽ, അവാർഡ് വിതരണം തുടങ്ങിയ ശ്രദ്ധേയ പ്രവർത്തനങ്ങളിലൂടെയാണ് കാവുംകണ്ടം ഇടവകയ്ക്ക് രൂപതയിൽ മികച്ച കുടുംബ കൂട്ടായ്മയ്ക്കുള്ള ട്രോഫി കരസ്ഥമാക്കുവാൻ സാധിച്ചത്. 
വികാരി ഫാ. സ്കറിയ വേകത്താനം, സെനീഷ് മനപ്പുറത്ത്, സിജു കോഴിക്കോട്ട്, ബിൻസി ജോസ് ഞള്ളായിൽ, ലിസി ജോസ് ആമിക്കാട്ട്, കൊച്ചുറാണി ഈരൂരിക്കൽ, ഡേവീസ് കല്ലറക്കൽ, നൈസ് ലാലാ തെക്കലഞ്ഞിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു