Hot Posts

6/recent/ticker-posts

കൂൺഗ്രാമം പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം മന്ത്രി പി.പ്രസാദ്  നിർവഹിക്കും

കോട്ടയം: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഹോർട്ടികൾച്ചർ മിഷൻ മുഖേന നടപ്പാക്കുന്ന കൂൺ ഗ്രാമം പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം നാളെ (ഫെബ്രുവരി 28) രാവിലെ 11ന് കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ വെച്ച് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിക്കും.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. ചടങ്ങിൽ പഞ്ചായത്തുതല കൂൺ കൃഷി കൂട്ടങ്ങളുടെ രൂപീകരണ പ്രഖ്യാപനവും കൂൺ ഗ്രാമം പദ്ധതി ലോഗോ പ്രകാശനവും നടക്കും. രാഷ്ട്രീയ വികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയ സമഗ്ര കൂൺ കൃഷി വികസന പദ്ധതിയുടെ സംസ്ഥാനത്തെ ആദ്യഘട്ടം നടപ്പാക്കുന്നതിനായി ജില്ലയിലെ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിനെയാണ് തെരഞ്ഞെടുത്തത്. കടുത്തുരുത്തിയെ സമഗ്ര കൂൺ ഗ്രാമമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ചടങ്ങിൽ സി.കെ ആശ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ആദ്യ വില്പന ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേം സാഗർ നിർവഹിക്കും.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളി, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി സ്മിത, മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവൻ നായർ, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസെൻ്റ് , ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ്, വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എൻ സോണിക, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോണി തോട്ടുങ്കൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .കെ സന്ധ്യ,  ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യസ്ഥിരം സമിതി അധ്യക്ഷൻ സക്റിയ വർക്കി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രുതി ദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സെലിനാമ്മ ജോർജ്, 
ജില്ലാ പഞ്ചായത്ത് അംഗം ടി.എസ് ശരത്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി. സുനിൽ, അമൽ ഭാസ്‌കരൻ, കൈലാസ് നാഥ്, സുബിൻ മാത്യു, നളിനി രാധാകൃഷ്‌ണൻ, ജിഷ രാജപ്പൻ നായർ, തങ്കമ്മ വർഗ്ഗീസ്, നയന ബിജു, കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫീസർ സി.ജോ ജോസ്, കടുത്തുരുത്തി കൃഷി അസിസ്റ്റൻറ് ഡയറക്‌ടർ ടി.ആർ സ്വപ്ന, ബി.ഡി.ഒ പി.ആർ.ഷിനോദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ജയകൃഷ്‌ണൻ, ജയിംസ് പുല്ലാപ്പള്ളി, ത്രിഗുണസെൻ, അശ്വന്ത് മാമലശ്ശേരി, ടി.തോമസ് .കീപ്പുറം, മാഞ്ഞൂർ മോഹൻകുമാർ, കാണക്കാരി അരവിന്ദാക്ഷൻ, സന്തോഷ് കുഴിവേലി, പി.വി. സിറിയക്, സി.എം ജോസഫ്, ടോമി മ്യാലിൽ, എന്നിവർ പങ്കെടുക്കും.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
ബോയ്സ്ടൗണിലെ അന്തേവാസിയായ യുവാവിനെ ഇന്ന് രാവിലെ മുതൽ കാണാനില്ല