Hot Posts

6/recent/ticker-posts

തുടർച്ചയായി ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക ശുപാർശ: വിവരാവകാശ കമ്മിഷണർ


കോട്ടയം: വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷകളിൽ വിവരങ്ങൾ സമയബന്ധിതമായി കൈമാറണമെന്നും കമ്മീഷൻ ഉത്തരവ് നിരന്തരമായി ലംഘിച്ചു ഹിയറിങ്ങിൽ ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്കനടപടിക്ക് ശുപാർശ ചെയ്യുമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ കെ.എം. ദിലീപ്. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ നടത്തിയ സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മീഷനു മുന്നിൽ പൗരന്മാർ നൽകുന്ന രണ്ടാം അപ്പീലിൽ തീരുമാനമെടുക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഹാജരാകേണ്ടതുണ്ട്. എന്നാൽ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിന് ചില ഉദ്യോഗസ്ഥർ പല കാരണങ്ങൾ നിരത്തി ഹാജരാകാതെ ഇരിക്കുന്ന സന്ദർഭങ്ങൾ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരേ നടപടിക്കു ശുപാർശ ചെയ്യുമെന്നു വിവരാവകാശ കമ്മീഷണർ കെ.എം. ദിലീപ് പറഞ്ഞു.
സിറ്റിങ്ങിന്റെ പരിഗണനയ്ക്കു വന്ന 32 കേസിൽ 27 എണ്ണത്തിലും തീർപ്പായി. തദ്ദേശ സ്വയം ഭരണം, മൈനിങ് ആൻഡ് ജിയോളജി, പോലീസ്, സഹകരണം, ആരോഗ്യം എന്നീ വകുപ്പുകളുമായും എം.ജി. സർവകലാശാലയുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷകളിലെ അപ്പീലുകളാണ് കമ്മീഷന്റെ പരിഗണനയ്ക്കു വന്നത്.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും