Hot Posts

6/recent/ticker-posts

മഹാശിവരാത്രി ദിനത്തിൽ വനിതകളുടെ 108 സൂര്യനമസ്ക്കാര യജഞം

എറണാകുളം: മഞ്ഞപ്ര യോഗ കൂട്ടായ്മ മഹാശിവരാത്രിയോട് അനുബന്ധിച്ച് നടത്തിയ 108 സൂര്യനമസ്ക്കാര യജഞം വേറിട്ട അനുഭവ സാക്ഷ്യമായി. മഞ്ഞപ്ര ഹിൽമീയോഗ സെൻ്ററിൻ്റെ നേതൃത്വത്തിലാണ് സൂര്യനമസ്ക്കാര യജ്ഞം ഒരുക്കിയത്. 
ജീവിതത്തിലും ലോകത്തിലും അന്ധകാരത്തെയും അജഞതയെയും മറിക്കടക്കുന്നതിൻ്റെ ഓർമ്മപ്പെടുത്തലാണ് മഹാശിവരാത്രി കൊണ്ട് ഉദ്ധേശിക്കുന്നത്. 108 സൂര്യനമസ്ക്കാരം ചെയ്യുന്നത് വഴി ശരീരം, ശ്വസനം, മനസ് ഇവയെ കൃത്യമായി സമന്വയിപ്പിച്ച് കൊണ്ട് മനസിനേയും ശരീരത്തിൻ്റെ എല്ല വ്യവസ്ഥകളെയും ശുദ്ധീകരിക്കാനും ഊർജസ്വലമാക്കുവാനും ഒരു മണിക്കൂർ നീളുന്ന 108 സൂര്യനമസ്ക്കാരം സഹായിക്കും.
വീട്ടമ്മമാരും സർവ്വീസിൽ നിന്ന് വിരമിച്ചവരുമായ വനിതകളാണ് ഈ കൂട്ടായ്മയിൽ പങ്കെടുത്തത്. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ വളർച്ചയാണ് ഈ കൂട്ടായ്മ ലക്ഷ്യം വയ്ക്കുന്നതെന്ന് യോഗാചാര്യ ഷിജി വർഗീസ് അറിയിച്ചു. പൊതു പ്രവർത്തകയും സാമൂഹിക, സാംസ്കാരിക, കാര്യണ്യ, ആത്മീയ, രാഷ്ട്രീയ രംഗത്ത് സജീവ പ്രവർത്തകയും, മഞ്ഞപ്ര പഞ്ചായത്ത് മുൻ മെമ്പറും കൂടിയാണ് യോഗാചാര്യ ഷിജി വർഗീസ്.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു