Hot Posts

6/recent/ticker-posts

വൈക്കം കായലോര ബീച്ചിൽ 'കഫേ' കുടുംബശ്രീ ഭക്ഷ്യമേള

വൈക്കം: കുടുംബശ്രീ ജില്ലാ മിഷൻ്റെയും നബാർഡിന്റെയും നേതൃത്വത്തിൽ വൈക്കം കായലോര ബീച്ചിൽ കഫേ കുടുംബശ്രീ ഭക്ഷ്യമേള തുടങ്ങി. കേരളത്തിലെ വിവിധ ജില്ലകളിലെ കുടുംബശ്രീ സംരംഭകരാണ് രുചിയുടെ മാന്ത്രികത ജനങ്ങളിലേക്ക് എത്തിക്കാനായി എത്തിയത്. 
മേളയിൽ കുടുംബശ്രീയുടെ വിവിധ യൂണിറ്റു കളുടെ രുചികരമായ വിഭവങ്ങളും തനതുൽപന്നങ്ങളും പ്രദർശിപ്പിച്ചു. ലൈവ് ഫുഡ് സ്റ്റാളുകളും ലൈവ് ജ്യൂസ് കൗണ്ടറുകളുമുണ്ട്. അഞ്ചുദിവസങ്ങളിലായി നടക്കുന്ന മേളയുടെ ഭാഗമായി കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, ബാലസഭകുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. 
കൂടാതെ കുടുംബശ്രീ സൂക്ഷ്‌മ സംരംഭ യൂണി റ്റുകളുടെ ഉൽപ്പന്ന വിപണന മേളയും ഉണ്ടാകും. ഭക്ഷ്യ മേള 11ന്സമാപിക്കും. ഇന്നലെ   വൈകുന്നേരം നാലിന് വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിന്ദു മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈക്കം നഗരസഭ ചെയർപേഴ്‌സൺ പ്രീത രാജഷ് അധ്യക്ഷത വഹിച്ചു. 
കുടുംബശ്രീ ജില്ലാ മിഷൻ ഡിഎംസി അഭിലാഷ് കെ.ദിവാകർ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ .ആർ.ഷൈലകുമാർ,   രമേഷ് പി.ദാസ്, വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, നഗര സഭ കൗൺസിലർമാരായ എൻ. അയ്യപ്പൻ, സിന്ധു സജീവൻ, ബിന്ദുഷാജി,എസ്. ഹരിദാസൻനായർ, ബി.രാജശേഖരൻ, അശോകൻ വെള്ളവേലി, ആർ. സന്തോഷ്, ലേഖശ്രീകുമാർ, രാജശ്രീവേണുഗോപാൽ, പി.ഡി.ബിജിമോൾ, വൈക്കം നഗരസഭകുടുംബശ്രീ ചെയർപേഴ്സൺ സൽബിശിവദാസ്, മറവൻതുരുത്ത് സിഡിഎസ് ചെയർപേഴ്സൺബിന്ദു സുനിൽ തുടങ്ങിയവർ സംബന്ധിച്ചു.


Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്