Hot Posts

6/recent/ticker-posts

വന വന്യജീവി നിയമത്തിലെ ജനദ്രോഹ വകുപ്പുകൾ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാർ തയ്യാറാകണം: ഡോ. എൻ ജയരാജ്

കൂട്ടിക്കൽ: 1972ലെ വന വന്യജീവി സംരക്ഷണ നിയമത്തിലെ ജനദ്രോഹപരമായ വകുപ്പുകൾ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാർ തയ്യാറാകണം. വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിൽ അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങൾ മൂലം ജനജീവിതം അസാധ്യമായിരിക്കുന്ന സാഹചര്യത്തിൽ ഈ ആവശ്യം ഉന്നയിച്ച് കേരള കോൺഗ്രസ് (എം) എം.എൽ.എ.മാരും പാർട്ടി നേതാക്കന്മാരും ഡൽഹിയിൽ ധർണ്ണ നടത്തുകയാണ് എന്ന് ഡോക്ടർ എൻ ജയരാജ് ഗവൺമെന്റ് ചീഫ് വിപ്പ് പറഞ്ഞു. 
ജനങ്ങളുടെ സുരക്ഷയ്ക്കായി വന്യമൃഗ അക്രമണ സാഹചര്യത്തിൽ ദുരന്തനിവാരണ നിയമം പ്രയോഗിക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. സ്വത്തിനും ജീവനും സംരക്ഷണം ഇല്ലാത്ത ജനസമൂഹം ആയിട്ടാണ് മലയോര കർഷകർ ജീവിക്കുന്നത്. സ്വന്തം ഭൂമിയിൽ നിന്നും ആദായം എടുക്കുന്നതിന് കൈവശഭൂമിയിൽ കൃഷി ചെയ്യുന്നതിന് കർഷകർക്ക് സാധിക്കാത്ത ഭയാനകരമായ അവസ്ഥയാണ് മലയോര കർഷകർ നേരിടുന്നത് എന്നും അദ്ദേഹം പറഞ്ഞു. 
കേരളത്തിലെ വനങ്ങൾക്ക് താങ്ങാൻ ആവാത്ത വിധം കാടുകളിൽ വന്യമൃഗങ്ങൾ പെറ്റു പെരുകിയിരിക്കുന്നു. പരിഷ്കൃത രാജ്യങ്ങൾ ഇത്തരം സാഹചര്യത്തിൽ സ്വീകരിക്കുന്ന യാതൊരു നടപടിയും ഇന്ത്യയിൽ സ്വീകരിക്കുവാൻ ഇവിടുത്തെ സർക്കാരുകൾ തയ്യാറാകുന്നില്ല. ഇത് മാറിയേ തീരൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 
പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ, ജാഥാ ക്യാപ്റ്റൻ പാർട്ടി ജില്ലാ പ്രസിഡണ്ട് പ്രൊ. ലോപ്പസ് മാത്യു, നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ. സാജൻ കുന്നത്ത്, ബേബി ഉഴുത്തുവാൽ, ജോർജുകുട്ടി അഗസ്തി, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സിറിയക് ചാഴിക്കാടൻ, വിജി എം തോമസ്, ബിജോയ് ജോസ് മുണ്ടുപാലം, കെ. ജെ തോമസ് കട്ടയ്ക്കൽ, സക്കറിയ ഡൊമിനിക്ക് ചെമ്പകത്തിങ്കൽ, തോമസ് മാണി, സുമേഷ് ആൻഡ്രൂസ്, ചാർലി കോശി, ബിനോ ചാലക്കുഴി, സോജൻ ആലക്കുളം, സാജൻ തൊടുക, നിർമ്മല ജിമ്മി, രാജേഷ് വാളിപ്ലാക്കൽ, ജോസ് പുത്തൻകാല,സണ്ണിക്കുട്ടി അഴകമ്പ്രയിൽ, ശ്രീകാന്ത് എസ് ബാബു, മോളി വാഴപ്പനാടി, ബിൻസി മാനുവൽ, ഷീലാമ്മ ഡൊമിനിക്ക് എന്നിവർ പ്രസംഗിച്ചു.  
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്