കോട്ടയം: ജീവിതത്തിൽ വിജയം നേടണമെങ്കില്‍ വ്യക്തമായ ലക്ഷ്യം വേണമെന്ന് തമിഴ്നാട് കലശലിംഗം യൂണിവേഴ്സിറ്റി വൈസ് പ്രസിഡൻറ് ഡോ. എസ് ശശി ആനന്ദ് ശ്രീധരൻ. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ഓട്ടോണോമസ് എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നായ സെയിൻ്റ്ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീറിംഗിൽ നിന്നും ബാച്ചിലർ ഡിഗ്രി പൂർത്തിയാക്കിയ രണ്ടാമത് ബാച്ചിന്റെയും മാസ്റ്റർ ബിരുദങ്ങൾ പൂർത്തിയാക്കിയ നാലാമത് ബാച്ചിന്റെയും കോൺവൊക്കേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്കാദമിക് രംഗത്തുനിന്നും ഇൻഡസ്ട്രിയിലേക്ക് വരുമ്പോൾ ലോകത്തിലെ യഥാർത്ഥ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. മൾട്ടി ഡിസിപ്ലിനറി സ്കില്ലുകൾ ഉള്ളവർക്കാണ് ഇപ്പോൾ വ്യവസായ മേഖലയിൽ മുൻതൂക്കം. തൊഴിൽ മേഖലയിൽ വിജയം നേടണമെങ്കിൽ തുടർച്ചയായ പഠനവും നൈപുണ്യ വികസനവും ആവശ്യമാണ്. സഹപാഠികളോടും അദ്ധ്യാപകരോടും മാതൃകലാലയവുമായും മൂല്യവത്തായ ബന്ധങ്ങൾ കാത്തുസൂക്ഷിക്കുവാൻ വിദ്യാർത്ഥികൾക്ക് സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സെയിൻ്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ ബി. ടെക്, എം.ടെക്, എം.ബി.എ, എം.സി.എ ബാച്ചുകളിലെ വിദ്യാർത്ഥികളാണ് കോൺവൊക്കേഷൻ ചടങ്ങിൽ പങ്കെടുത്തത്. സെയിൻ്റ്ഗിറ്റ്സ് ഡയറക്ടർ തോമസ് ടി ജോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെയിൻ്റ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സുധ ടി, എക്സിക്യൂട്ടീവ് ചെയർമാൻ പുന്നൂസ് ജോർജ്, അസോസിയേറ്റ് ഡയറക്ടർ ഡോ. റീബു സക്കറിയ, വൈസ് പ്രിൻസിപ്പാൾ ഡോ. റോജി ജോർജ്, എം.സി.എ ഡയറക്ടർ മിനി പുന്നൂസ്, ചീഫ് ഡിജിറ്റൽ ഓഫീസർ ഡോ. നവീൻ ജോൺ പുന്നൂസ്, കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ.റിബോയ് ചെറിയാൻ, ഡീൻ (അക്കാഡമിക്സ്) ഡോ. സൂസൻ ജോർജ്, ഡീൻ (ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്) ഡോ. ഷൈനി ജി, അസോസിയേറ്റ് ഡീൻ (മാനേജ്മെന്റ്) ഡോ. ജോസ് ജോയി തോപ്പൻ, അസോസിയേറ്റ് ഡീൻ (ബി. ഡിസൈന്‍ ) ഡോ. ജയദേവി വേണുഗോപാല്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കോളേജ് ടോപ്പർ അവാർഡ് നേടിയ ദിൽഷാ യൂസുഫിനേയും വിവിധ ഡിപ്പാർട്മെന്റുകളിൽ ബെസ്റ്റ് ഔട്ട്ഗോയിംഗ് അവാർഡ് നേടിയ ജോസഫ് ബിനില്‍, കരീന അന്നാ ജേക്കബ്, അരുന്ധതി ആർ, മിഥുൻ മാത്യു, മീനാക്ഷി മനോജ്, പോൾ ജെ ഇല്ലിക്കൻ, അബി താലിബ്, സാന്ദ്ര മെറിൻ സാബു, ജിറ്റി മേരി ജോർജ്, ഫിറാസ് മുഹമ്മദ് അഷ്റഫ്, ശ്രീലക്ഷ്മി ദേവകുമാർ, ലിയ സോണി ജേക്കബ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.