Hot Posts

6/recent/ticker-posts

പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ച്‌ രാമപുരം കോളേജ്



പാലാ: രാമപുരം മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറും ന്യൂഡൽഹി വിശ്വ യുവക് കേന്ദ്രയും കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സും (ക്യാപ്സ്) സംയുക്ത ആഭിമുഖ്യത്തിൽ 'പരിസ്ഥിതി സംരക്ഷണവും പരിരക്ഷയും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.  
കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ സമ്മേളനത്തിൽ വെച്ച് അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം നിർവഹിച്ചു. മാണി സി കാപ്പൻ എം എൽ എ മുഖ്യ പ്രഭാഷണം നടത്തിയ പ്രോഗ്രാമിൽ വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് സ്റ്റേറ്റ് കോർഡിനേറ്റർ രഞ്ജൻ മാത്യു വർഗീസ്  'മനുഷ്യനും ആവാസ വ്യവസ്ഥയ്ക്കും മൈക്രോ പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന ആഘാതങ്ങൾ' എന്ന വിഷയത്തിൽ സെമിനാർ നയിച്ചു.
കോളേജ് മാനേജർ വെരി റവ ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ലിസമ്മ മത്തച്ചൻ, കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വകുപ്പ് മേധാവി സിജു തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പഞ്ചായത്തംഗം മനോജ് സി ജോർജ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ രാജീവ് കൊച്ചുപറമ്പിൽ, പ്രകാശ് ജോസഫ്, അദ്ധ്യാപകരായ സാന്ദ്ര ആൻ്റണി, ഐഡ ഇമ്മാനുവൽ, സൈമൺ ബാബു, ഷെറിൻ മാത്യൂ, വിദ്യാർഥി പ്രതിനിധികളായ ആൻ മരിയ സെബാസ്റ്റ്യൻ, അഭിരാമി സജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Reactions

MORE STORIES

തീക്കോയി മീനച്ചിലാറ്റിലെ അളിഞ്ഞി തുരുത്ത് നീക്കം ചെയ്യാൻ ടെണ്ടർ നൽകി
പഠനത്തോടൊപ്പം സംരംഭവുമൊരുക്കി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്
ഇലഞ്ഞി വിസാറ്റിൽ വിജ്ഞാനോത്സവം സംഘടിപ്പിച്ചു
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
പനക്കപ്പാലത്ത് ദമ്പതികൾ മരിച്ച സംഭവം: മൃതദേഹങ്ങൾ കെട്ടിപ്പിടിച്ച നിലയിൽ, സമീപം സിറിഞ്ച്
കോട്ടയത്ത് മാത്രമല്ല.. പാലായിലും ഇടിഞ്ഞു വീണു കൊണ്ടിരിക്കുന്ന കെട്ടിടവും മറിഞ്ഞു വീണു കൊണ്ടിരിക്കുന്ന വിളക്കുകാലുമുണ്ട്
പാലാ നഗരസഭയുടെ നിരന്തര പരിശ്രമത്തിന് വിജയക്കൊടി, സിന്തറ്റിക് ട്രാക്കിൻ്റെ പുനർനിർമ്മാണ ഉദ്ഘാടനം നാളെ
മുഖ്യമന്ത്രി നാളെ വിദേശത്തേക്ക്; പത്ത്‌ ദിവസത്തെ യാത്ര
പാലാ കുരിശുപള്ളി ഷൂട്ടിംഗിന് കൊടുത്തിട്ടില്ല.. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു
എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പണിത കുളിക്കടവ് നശിപ്പിച്ചതായി പരാതി