Hot Posts

6/recent/ticker-posts

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ

പാലാ: ബിവിഎം ഹോളിക്രോസ് കോളേജ് ചേർപ്പുങ്കലും ബി എം ടിവിയും ചേർന്ന് സംഘടിപ്പിക്കുന്ന ക്രിസ്മസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗണിലെ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും, കരോൾഗാനമത്സരത്തിൽ പങ്കെടുക്കാനും അത് ആസ്വദിക്കാനും എത്തുന്നവർക്ക് വാഹനങ്ങൾ പാർക് ചെയ്യുന്നതിന് സെന്റ് തോമസ് ഹൈ സ്കൂൾ മുറ്റത്തു സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ രജിസ്ട്രേഷൻ വ്യാഴാഴ്ച വൈകിട്ട് 4 മണി വരെ സ്വീകരിക്കും. കരോൾ മത്സരത്തിൽ ഒന്നാം സമ്മാനം 10000 രൂപയും രണ്ടാം സമ്മാനം 7500 രൂപയും മൂന്നാം സമ്മാനം 5000 രൂപയുമാണ്. കൂടാതെ പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നു. സ്ഥലം പ്രായം പരിധികളില്ലാതെ എവിടെനിന്നുള്ളവർക്കും പങ്കെടുക്കാം. മത്സരത്തിന്റെ നിയമാവലി താഴെ കൊടുക്കുന്നു.
 👇

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7012701800

കരോൾ ​ഗാന മത്സരം - നിബന്ധനകൾ

ക്രിസ്തുമസ് / കരോൾ ഗാനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളു. പാരഡി ​ഗാനങ്ങൾ അനുവദിക്കുന്നതല്ല. മലയാളം / ഇംഗ്ലീഷ് ഗാനങ്ങൾ ആലപിക്കാവുന്നതാണ്. ചെയിൻ സോങ് അനുവദനീയമല്ല. ഒരു ടീമിന് രണ്ട് ​ഗാനങ്ങൾ ആലപിക്കാവുന്നതാണ്.

കരോക്കെ നിർബന്ധമായും ഉപയോ​ഗിക്കേണ്ടതാണ്. കരോക്കെയിൽ കോറസ്, ഹമ്മിം​ഗ് എന്നിവ ഇല്ലായെന്ന് ഉറപ്പു വരുത്തണം. കരോക്കെ ഡിസംബർ 4 ന് 4 പി എം ന് മുമ്പായി വാട്സപ്പിലോ നേരിട്ടോ നൽകേണ്ടതാണ്. നമ്പർ ; 7012701800

ഒരു ടീമിൽ 7 മുതൽ 15 വരെ അം​ഗങ്ങൾക്ക് പങ്കെടുക്കാം. ഇതിൽ മിനിമം 7 പേർ ​ഗായകരായിരിക്കണം. മത്സരാർത്ഥികൾ ഒന്നിലധികം ടീമുകളിൽ പങ്കെടുക്കാൻ പാടുള്ളതല്ല.

ഒരു ടീമിന് അനുവദിക്കുന്ന പരമാവധി സമയം സ്റ്റേജ് അറേഞ്ച്മെന്റ്സ് ഉൾപ്പെടെ 7 മുതൽ 13 മിനിറ്റ് ആയിരിക്കും.

സ്റ്റേജിൽ 8 മൈക്കുകൾ നൽകുന്നതായിരിക്കും. മത്സരാർത്ഥികൾക്ക് ആവശ്യമെങ്കിൽ മൈക്ക് സ്റ്റാൻഡിൽ നിന്നും കയ്യിലെടുക്കാവുന്നതാണ്.

വിധി നിർണയത്തിന് ആകെ 100 മാർക്കിൽ 70 മാർക്ക് സം​ഗീതത്തിനും 20 മാർക്ക് സ്റ്റേജ് അപ്പിയറൻസ്, 10 മാർക്ക് സ്റ്റേജ് ഡിസിപ്ലിൻ, മാനുവൽ പ്ലേയിം​ഗ്, യൂണിഫോം എന്നിവക്കും പരി​ഗണിക്കുന്നതാണ്.

സംശയങ്ങൾക്കും പരാതികൾക്കും ഒഫീഷ്യൽസിനെ മാത്രം സമീപിക്കുക. നിബന്ധനകൾ പാലിക്കാത്ത ടീമുകൾ അയോ​ഗ്യരായിരിക്കും. 

പരിപാടിയുടെ പൂർണ നിയന്ത്രണവും സംഘാടകരുടേതായിരിക്കും, വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

ക്രിസ്മസ് പാപ്പാ മത്സരം - നിബന്ധനകൾ

മത്സരാർത്ഥികളുടെ പ്രായപരിധി 7 വയസ്സ് മുതൽ 12 വയസ്സ് വരെയാണ്

ക്രിസ്മസ് കരോളോ, ക്രിസ്മസുമായി ബന്ധപ്പെട്ട കവിതയോ ഡാൻസോ അവതരിപ്പിക്കണം

ഓരോ മത്സരാർത്ഥിക്കും 3 മിനിറ്റ് മുതൽ 5 മിനിറ്റ് സമയം ലഭിക്കും

അവതരണവും കോസ്റ്റ്യൂമും പെർഫോമൻസും പരി​ഗണിച്ചാവും മാർക്കിടുക

പരിപാടിയുടെ പൂർണ നിയന്ത്രണവും സംഘാടകരുടേതായിരിക്കും, വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി