Hot Posts

6/recent/ticker-posts

പാലാ ജനറൽ ആശുപത്രിയിൽ ഇനിമുതൽ ജീവിത ശൈലി രോഗ നിർണ്ണയവും ചികിത്സയും; മന്ത്രി വീണ ജോർജ് നാളെ ഉദ്ഘാടനം ചെയ്യും



പാലാ: കെ.എം.മാണി സ്മാരക ഗവ.ജനറൽ  ആശുപത്രിയില്‍ ജീവിതശൈലി രോഗനിർണ്ണയത്തിനും ചികിത്സകൾക്കുമായി പുതിയ ചികിത്സാ വിഭാഗം '360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്മെന്റ് സെന്റർ’ സ്ഥാപിതമായിട്ടുണ്ട് എന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ നഗരസഭാ ചെയർപേഴ്സൺ തോമസ് പീറ്ററും ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി.അഭിലാഷും അറിയിച്ചു. 
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ജീവിതശൈലി രോഗലക്ഷണങ്ങൾ ഗുരുതരമാകും മുൻപ് സങ്കീർണ്ണതകൾ തിരിച്ചറിഞ്ഞ് പ്രാരംഭ ദിശയിൽ കണ്ടെത്തി ചികിത്സ ഒരുക്കാൻ ഒരുക്കിയിട്ടുള്ള സംവിധാനമാണിത്. പ്രമേഹം, ഹൃദ് രോഗം, കാൻസർ അടക്കമുള്ള ജീവിതശൈലി രോഗങ്ങളും ഭക്ഷണം ക്രമം നിശ്ചയിക്കൽ, മാനസികാരോഗ്യം എന്നിവയും ഇതുവഴി തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ ഒരുക്കാൻ ഈ കേന്ദ്രം വഴി സാധിക്കും. 
നഗരസഭയ്ക്ക് ലഭിച്ച ഹെല്‍ത്ത് ഗ്രാന്‍ഡ് 43ലക്ഷം രൂപ വിനിയോഗിച്ചാണ് ചികിത്സാ വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നത്. ജീവിതശൈലി രോഗ പരിശോധനകളെ ഒരു കുടക്കീഴിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പാലാ ജനറൽ ആശുപത്രിയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങള്‍ സാര്‍വത്രികമായി മാറുന്ന ഈ കാലഘട്ടത്തില്‍ രോഗം പ്രാരംഭദിശയില്‍ത്തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് നോൺ കമ്മ്യൂണിക്കബിൾ ഡിസീസ് കെയർ (എൻ.സി.ഡി )സെന്ററിന്റെ ലക്ഷ്യം. ഇവിടെ ഡയബറ്റിക് ഫ്യൂട്ട്, റെറ്റിനോപ്പതി, നെ ഫ്രോപ്പതി എന്നിവയിൽ അടിസ്ഥാന രോഗനിർണ്ണയങ്ങളും ചികിത്സയും ലഭ്യമാക്കുന്നതിനോടൊപ്പം ഡയറ്റ്, പുകവലി നിർത്തൽ എന്നിവയ്ക്കായി കൗൺസിലിംഗും മെഡിക്കൽ കൺസൾട്ടേഷനും സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായി അവർ അറിയിച്ചു.
കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പു മന്ത്രി വീണ ജോർജ്ജ് നാളെ (ജൂലൈ 3) ഉച്ചകഴിഞ്ഞ് 2 മണിക്ക് നടത്തുമെന്ന് അവർ അറിയിച്ചു.
ഇതിലേയ്ക്ക് ഡോക്ടർ, നഴ്സ് മറ്റു ജീവനക്കാർ എന്നിവരെയും നിയമിച്ചിട്ടുണ്ട്. ബയോ ടെസ്റ്റിയോ മീറ്റർ, ഹാൻസ് ഹെൽഡ് ഡോപ്പർ, ഫാറ്റ് ഇൻവെസ്സസ് മിഷീൻ, മെട്രിയാടിക് ക്യാമറ, മിനി സൈറോ മീറ്റർ എന്നീ ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ചേർന്ന ആലോചനായോഗത്തിൽ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ സൂപ്രണ്ട് ഡോ. ടി.പി.അഭിലാഷ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബിജു പാലൂപടവൻ, ജയ്സൺ മാന്തോട്ടം, നഗരസഭാ വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സാവിയോ കാവുകാട്ട്, ജോസിൻ ബിനോ, ആർ.എം.ഒ. ഡോ.രേഷ്മാ സുരേഷ്, നഗരസഭാ കൗൺസിലർമാർ എന്നിവരും പങ്കെടുത്തു.


Reactions

MORE STORIES

പനക്കപ്പാലത്ത് ദമ്പതികൾ മരിച്ച സംഭവം: മൃതദേഹങ്ങൾ കെട്ടിപ്പിടിച്ച നിലയിൽ, സമീപം സിറിഞ്ച്
പാലാ നഗരസഭയുടെ നിരന്തര പരിശ്രമത്തിന് വിജയക്കൊടി, സിന്തറ്റിക് ട്രാക്കിൻ്റെ പുനർനിർമ്മാണ ഉദ്ഘാടനം നാളെ
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തീക്കോയി മീനച്ചിലാറ്റിലെ അളിഞ്ഞി തുരുത്ത് നീക്കം ചെയ്യാൻ ടെണ്ടർ നൽകി
പഠനത്തോടൊപ്പം സംരംഭവുമൊരുക്കി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്
ഇലഞ്ഞി വിസാറ്റിൽ വിജ്ഞാനോത്സവം സംഘടിപ്പിച്ചു
കോട്ടയത്ത് മാത്രമല്ല.. പാലായിലും ഇടിഞ്ഞു വീണു കൊണ്ടിരിക്കുന്ന കെട്ടിടവും മറിഞ്ഞു വീണു കൊണ്ടിരിക്കുന്ന വിളക്കുകാലുമുണ്ട്
പാലാ കുരിശുപള്ളി ഷൂട്ടിംഗിന് കൊടുത്തിട്ടില്ല.. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു
പ്രതിഭാസംഗമം 2025: എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു
മുഖ്യമന്ത്രി നാളെ വിദേശത്തേക്ക്; പത്ത്‌ ദിവസത്തെ യാത്ര