Hot Posts

6/recent/ticker-posts

എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പണിത കുളിക്കടവ് നശിപ്പിച്ചതായി പരാതി



ഈരാറ്റുപേട്ട: പി സി ജോർജ് എം.എൽ.എ യുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് 2017ൽ മീനച്ചിലാറ്റിൽ കടുവാമൂഴിയിൽ പണിത കുളിക്കടവ് നശിപ്പിക്കുകയും ആ ഭൂമി സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയതായി നാട്ടുകാർ സംസ്ഥാന റവന്യൂ മന്ത്രി, മീനച്ചിൽ തഹസിൽദാർ എന്നിവർക്ക് പരാതി നൽകി.
2017 ലാണ് പി സി ജോർജ് എം.എൽ.എയുടെ 5 ലക്ഷം രൂപ യുടെ ആസ്തി വികസന ഫണ്ട്  മുടക്കി കടുവാമൂഴി മസ്ജിദ് നൂറിന് സമീപം ഹൈടെക്ക് കുളിക്കടവ് പണിതത്. നൂറുക്കണക്കിന് ആളുകൾ ഉപയോഗിച്ചുകൊണ്ടിരുന്ന കുളിക്കടവ് എതാനും മാസം മുമ്പ് ഒരു സ്വകാര്യ വ്യക്തി കയ്യേറി നശിപ്പിച്ച് ഈ സ്ഥലം സ്വന്തമാക്കിയത്. അവിടെയുണ്ടായിരുന്ന ശിലാഫലകവും നശിപ്പിക്കപ്പെട്ടു.
അതുകൊണ്ട് ഈ കളിക്കടവ് പുനർനിർമ്മിക്കണമെന്നും കുളിക്കടവ് കയ്യേറി നശിപ്പിച്ച വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Reactions

MORE STORIES

പനക്കപ്പാലത്ത് ദമ്പതികൾ മരിച്ച സംഭവം: മൃതദേഹങ്ങൾ കെട്ടിപ്പിടിച്ച നിലയിൽ, സമീപം സിറിഞ്ച്
പാലാ നഗരസഭയുടെ നിരന്തര പരിശ്രമത്തിന് വിജയക്കൊടി, സിന്തറ്റിക് ട്രാക്കിൻ്റെ പുനർനിർമ്മാണ ഉദ്ഘാടനം നാളെ
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തീക്കോയി മീനച്ചിലാറ്റിലെ അളിഞ്ഞി തുരുത്ത് നീക്കം ചെയ്യാൻ ടെണ്ടർ നൽകി
പഠനത്തോടൊപ്പം സംരംഭവുമൊരുക്കി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്
ഇലഞ്ഞി വിസാറ്റിൽ വിജ്ഞാനോത്സവം സംഘടിപ്പിച്ചു
കോട്ടയത്ത് മാത്രമല്ല.. പാലായിലും ഇടിഞ്ഞു വീണു കൊണ്ടിരിക്കുന്ന കെട്ടിടവും മറിഞ്ഞു വീണു കൊണ്ടിരിക്കുന്ന വിളക്കുകാലുമുണ്ട്
പാലാ കുരിശുപള്ളി ഷൂട്ടിംഗിന് കൊടുത്തിട്ടില്ല.. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു
പ്രതിഭാസംഗമം 2025: എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു
മുഖ്യമന്ത്രി നാളെ വിദേശത്തേക്ക്; പത്ത്‌ ദിവസത്തെ യാത്ര