സഹകരണവാരാഘോഷം ജില്ലാതല സമാപനം 19 നു പാലായില്‍നടക്കും.അഖിലേന്ത്യാ സഹകരണ വാരാഘോഷം ജില്ലാതല സമാപനം മീനച്ചില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ 19 നു പാലായില്‍ നടക്കും.19 നു രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന്‍. 9.30 നു സെമിനാര്‍ ജില്ലാ ബാങ്ക് പ്രസിഡന്റ് അഡ്വ. വി.എന്‍. ശശിധരന്‍ ഉ്ദഘാടനം ചെയ്യും. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കീല്‍ അധ്യക്ഷത വഹിക്കും.ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് തോമസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍നിന്ന് ഘോഷയാത്ര. തുടര്‍ന്നു ടൗണ്‍ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് പി.സി. ജോര്‍ജ് അധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി പുരസ്‌കാരസമര്‍പ്പണം നിര്‍വഹിക്കും. മോന്‍സ് ജോസഫ് എംഎല്‍എ, ഡോ. എന്‍. ജയരാജ് എംഎല്‍എ, കെ. അജിത് എംഎല്‍എ, നഗരസഭാധ്യക്ഷന്‍ കുര്യാക്കോസ് പടവന്‍ എന്നിവര്‍ വിവിധ മത്സരവിജയികള്‍ക്കു ട്രോഫികള്‍ സമ്മാനിക്കും.