Hot Posts

6/recent/ticker-posts


യോഗാ പരിശീലന കോഴ്‌സ് ഉല്‍ഘാടനം
            ആധുനിക കാലഘട്ടത്തില്‍ മനുഷ്യന്റെ ജീവിതശൈലിയിലുണ്ടായിട്ടുള്ള മാറ്റങ്ങള്‍ നിരവധി ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കുന്നു, പരിസരമലിനീകരണം, ജലമലിനീകരണം, ഭക്ഷണരീതിയിലുണ്ടായ മാറ്റങ്ങള്‍ മുതലായവ മനുഷ്യന്റെ ആരോഗ്യത്തിനു ഭീഷണിയായിരിക്കുന്നു. ഇതിനുപുറമേ മധ്യപാനം, മയക്കുമരുന്ന് ഉപയോഗം, പുകവലി, വ്യായാമമില്ലാത്ത ജീവിതം, മരുന്നുകളുടെ അമിതമായ ഉപയോഗം ഇവയെല്ലാം ഇന്ന് മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നു. മനുഷ്യന്റെ രോഗ പ്രതിരോധ ശേഷി ദിനം പ്രതി കുറഞ്ഞുകൊണ്ടേയിരിക്കുന്നു. പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ രോഗങ്ങള്‍, പൊണ്ണത്തടി, ആസ്ത്മ, കൊളസ്‌ട്രോള്‍, വിഷാധരോഗം, വാതം, വന്ധ്യത മുതലായ ജീവിതശൈലി രോഗങ്ങള്‍ ഇന്ന് നമ്മുടെ ജനതയെ ആകെ അലട്ടിക്കൊണ്ടിരിക്കുന്നു. മേല്‍പറഞ്ഞ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളെ യോഗാസനങ്ങള്‍, പ്രാണായാമം, ധ്യാനം മുതലായവയിലൂടെ പ്രതിരോധിക്കാന്‍ കഴിയുന്നു. മരുന്നുകൊണ്ട് മാത്രം പൂര്‍ണ്ണമായും മാറ്റാന്‍ കഴിയാത്ത പ്രമേഹം, ആസ്ത്മ മുതലായ രോഗങ്ങളെ ചിട്ടയായ യോഗാ പ്രാക്ടീസിലൂടെ നമുക്ക് നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയും.
പാലാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും, ശാന്തിയോഗ ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന യോഗ പരിശീലന കോഴ്‌സിന്റെ മൂന്നാമത്തെ ബാച്ച് ഉല്‍ഘാടനം 20-11-2011 ഞായറാഴ്ച രാവിലെ 9 മണിക്ക് വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ വച്ച്, പാലാ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ചന്ദ്രികാദേവി നിര്‍വ്വഹിക്കും. രാവിലെയും വൈകിട്ടുമുള്ള യോഗ പരിശീലനത്തോടൊപ്പം, നാട്ടിലും വിദേശത്തും ധാരാളം ജോലിസാധ്യതകളുള്ള ഗവ. അംഗീകൃത യോഗ ടീച്ചര്‍ ട്രെയ്‌നിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സും നടക്കും...    പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ വിശദ വിവരങ്ങള്‍ക്ക് വിളിക്കുക:  9447517458, 9446200730, 9656993885.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍