Hot Posts

6/recent/ticker-posts

കാലിൽ രാഖി കെട്ടിയ പുലി


എല്ലാ ജീവികളെയും സഹോദരതുല്യും കാണുന്ന മഹത്തായ പാരമ്പര്യമാണ് നമുക്കുള്ളത്. ഇത് അക്ഷരം പ്രതി പാലിച്ചിരിക്കുകയാണ് രാജസ്ഥാൻ സ്വദേശിയായ ലീല കൻവർ നരാന. രാജ്സമന്ദ് ജില്ലയിലെ ദിയോഗർ തഹസിൽ താമസിക്കുന്ന ലീല സഹോദരന് രാഖി കെട്ടുന്നതിനായിട്ടാണ് വീട്ടിൽ നിന്നും പുറപ്പെട്ടത്. വഴിയിൽ വച്ച് പരിക്കേറ്റ് അവശനിലയിൽ അവർ ഒരു പുള്ളിപ്പുലിയെ കണ്ടു. പുലിക്കു ചുറ്റും നാട്ടുകാർ കൂടി നിൽക്കുകയും സെൽഫി എടുക്കുകയുമായിരുന്നു അപ്പോൾ. ഒരു നിമിഷം പോലും ആലോചിക്കാതെ പുള്ളിപ്പുലിയുടെ അടുത്തെത്തിയ ലീല സഹോദരനായി കരുതിയ രാഖിയെടുത്ത് പുലിയുടെ കാലിൽ കെട്ടി. 


രാജ്സമന്ദ് ജില്ലയിലെ പാണ്ടി ഗ്രാമത്തിലേക്കുള്ള വഴിയിലാണ് പുലി അവശനിലയിൽ കിടന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവിടേയ്ക്ക് എത്തി. എന്നാൽ അതിന് മുൻപ് ആളുകൾ പുലിയുടെ ചുറ്റും തടിച്ചുകൂടുകയും, ശല്യപ്പെടുത്തുന്ന രീതിയിൽ സെൽഫിയെടുക്കുകയും ചെയ്തു. ഇതിനിടയിലാണ് ലീല പുലിയെ സഹോദരനാക്കി അംഗീകരിച്ച് രാഖി കെട്ടിയത്. രാഖി കെട്ടുന്ന വീഡിയോ വൈറലാവുകയും ചെയ്തു. വേഗം സുഖം പ്രാപിക്കൂ എന്ന് സഹോദരനോട് ലീല ആശംസിക്കുന്നതും വീഡിയോയിലുണ്ട്. ആളുകൾ കൂട്ടം കൂടുമ്പോഴും പുലി ശാന്തനായിരുന്നു. പിന്നീട് വനംവകുപ്പ് സംഘം സ്ഥലത്തെത്തി പുലിയെ ചികിത്സയ്ക്കായി കൊണ്ടുപോയി.
Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു