Hot Posts

6/recent/ticker-posts

വാഗമണ്‍ അപകടം, പിതാവിന്റെയും മകളുടെയും വേര്‍പാട് നാടിനു തീരാവേദനയായി

 
വാഗമണ്‍ അപകടം, പിതാവിന്റെയും മകളുടെയും വേര്‍പാട് നാടിനു തീരാവേദനയായി
വാഗമണില്‍ ബൊലേറോ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പിതാവിന്റെയും മകളുടെയും വേര്‍പാട് നാടിനു തീരാവേദനയായി. കട്ടപ്പന കുന്തളംപാറ വള്ളിയാംതടത്തില്‍ സജി ജോസഫ്(41), ഇളയമകള്‍ ക്ലെയ്ന്റ്(അയോണ-4) എന്നിവരാണ് ദാരുണമായി മരിച്ചത്. മൂത്തമകള്‍ ഫിയോണയുടെ വിട്ടുമാറാത്ത പനിയെത്തുടര്‍ന്ന് ചികിത്സയ്ക്കായി സജിയും ഭാര്യ പ്രസൂണും രണ്ടു മക്കളും ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് തിരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൊലേറോ ജീപ്പ് അഞ്ചരയോടെ വാഗമണിനു സമീപം കാരികാട് ടോപ്പില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കനത്ത മൂടല്‍മഞ്ഞ് മൂലം റോഡ് വ്യക്തമായി കാണാന്‍ കഴിയാതെ വന്നതാണ് അപകടകാരണമെന്നു കരുതുന്നു. സജിയും ഇളയമകള്‍ അയോണയും സംഭവസ്ഥലത്തു തന്നെ മരിച്ചു. പ്രസൂണും മൂത്തമകള്‍ ഫിയോണയും ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന സജി എട്ടുവര്‍ഷം മുമ്പ് കട്ടപ്പനയിലെത്തി സിറ്റിമാര്‍ട്ട് എന്ന പേരില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു. ഫിയോണയെ മെഡിക്കല്‍ കോളജില്‍ ചികിത്സിച്ച ശേഷം ഭരണങ്ങാനം പള്ളിയിലേക്കു പോകാനും ഇവര്‍ തീരുമാനിച്ചിരുന്നു. സജിയുടെ ഭാര്യ പ്രസൂണ്‍ കട്ടപ്പന ഓക്‌സീലിയം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അദ്ധ്യാപികയും മക്കള്‍ ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമാണ്.





Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു