Hot Posts

6/recent/ticker-posts

കോട്ടയം കാരില്‍ അയ്യമ്പാറ കാണാത്തവരുണ്ടോ?

നാല്‍പത് ഏക്കറോളം പരന്നുകിടക്കുന്ന പാറയാണ് ഇവിടത്തെ പ്രത്യേകത, കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാറക്കെട്ടില്‍ നിന്നും മൂന്നു ദിക്കുകളിലേക്കും അഗാധമായ ഗര്‍ത്തമാണുള്ളത്, താഴ്‌വാരങ്ങളില്‍ ഗ്രാമങ്ങളും ചെറു വീടുകളുമൊക്കെ അവ്യക്തമായി ഇടക്കിടെ കാണാം, കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യങ്ങളില്‍ അയ്യമ്പാറയിലെ കാഴ്ചകളൊക്കെ കണ്ണിന് കുളിരേകുന്നവയാണ്. കണ്ണെത്താ ദൂരത്തോളം പച്ചവിരിച്ചു കിടക്കുന്ന മലമടക്കുകള്‍ക്കിടയില്‍ തെളിയുന്ന ഈരാറ്റുപേട്ട, പാലാ, കോട്ടയം തുടങ്ങിയ പട്ടണങ്ങളുടെ ശാന്ത ഭാവത്തോടെയുള്ള വിദൂര കാഴ്ചയും ഇവിടെ നിന്നാല്‍ ദൃശ്യമാണ്.
പണ്ട് ഇവിടം ഉള്‍പ്പെടുന്ന പ്രദേശം ഘോര വനമായിരുന്നുവെന്നും അക്കാലത്ത് അജ്ഞാതവാസത്തിനായി ഇറങ്ങിതിരിച്ച പഞ്ച പാണ്ഡവര്‍ ഇതുവഴി വന്നിരുന്നു എന്നും പറയപ്പെടുന്നു. അവര്‍ ഇവിടെ നിത്യആരാധനക്കായി പ്രതിഷ്ടിച്ചതാണ് ഇന്ന് ഇവിടെയുള്ള അയ്യപ്പക്ഷേത്രത്തിലെ വിഗ്രഹമെന്നും വിശ്വസിക്കപ്പെടുന്നു. ഇന്ന് ഈ ക്ഷേത്രം തലനാട് കാവുങ്കല്‍ ദേവീക്ഷേത്രത്തിന്റെ നിയന്ത്രണത്തിലാണുള്ളത്. ഭീമന്റേതെന്നു കരുതപ്പെടുന്ന കാല്‍പ്പാടുകളും മൂന്നോ നാലോ പേര്‍ക്ക് കഷ്ടിച്ച് ഇരിക്കാവുന്നതുമായ ഗുഹയും ഈ പാറയില്‍ ദൃശ്യമാണ്... കോട്ടയത്ത് നിന്ന് പാലാ- വാഗമണ്‍ റോഡില്‍ തീക്കോയിയില്‍ നിന്നും തലനാട് റോഡില്‍ 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അയ്യമ്പാറയിലെത്താം... ചൂട് കുറവുള്ളതിനാല്‍ വൈകുന്നേരങ്ങളിലാണ് സഞ്ചാരികളേറെയും ഇവിടെയെത്തുന്നത്...

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു