Hot Posts

6/recent/ticker-posts

മുഖ്യമന്ത്രിയുടെ ഉറപ്പ് തിരുവനന്തപുരത്തുനിന്നും കാസര്‍ഗോഡേക്ക് 26 അംഗ മെഡിക്കല്‍ സംഘം പുറപ്പെട്ടുകഴിഞ്ഞു


തിരുവനന്തപുരം: കാസര്‍ഗോഡ് അതിനൂതന കോവിഡ് ആശുപത്രി സജ്ജമാക്കുന്നതിനായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 26 അംഗങ്ങള്‍ ഉള്ള മെഡിക്കല്‍ സംഘം യാത്രതിരിച്ചു. കാസര്‍ഗോഡ് കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ 4 ദിവസം കൊണ്ട് കാസര്‍ഗോഡ് കോവിഡ് ആശുപത്രി തുടങ്ങണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. അത് യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം.
സെക്രട്ടറിയേറ്റിന് മുമ്പില്‍ നിന്നും രാവിലെ 9 മണിക്ക് മന്ത്രി കെ കെ ശൈലജ യാത്ര ഫഌഗ് ഓഫ് ചെയ്തു. 13 വിദഗ്ധ ഡോക്ടര്‍മാരും 10 നേഴ്‌സുമാരും 3 മറ്റു സ്റ്റാഫുകളും അടങ്ങുന്ന സംഘം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും രോഗികളെ ചികിത്സിക്കുകയും ചെയ്യും. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന്റെ പുതിയ ബ്ലോക്ക് ആധുനിക കോവിഡ് ചികിത്സ വിഭാഗമാക്കി മാറ്റും.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ രൂപത കോർപറേറ്റ് അധ്യാപക അനധ്യാപക മഹാ സംഗമം 20 ന്, വിവിധ അവാർഡുകൾ പ്രഖ്യാപിച്ചു
പാലാ മീഡിയാ അക്കാദമിയിൽ ക്രിസ്‌മസ്‌ ആഘോഷം
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
43-മത് ബൈബിൾ കൺവൻഷന് പാലാ സെൻ്റ്.തോമസ് കോളേജ് ഗ്രൗണ്ടിൽ തിരി തെളിഞ്ഞു
പാലാ രൂപത ബൈബിൾ കൺവൻഷൻ നാളെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യും