ന്യൂഡൽഹി ∙ രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത പ്രതിരോധ നടപടികളുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് കോവിഡ് ബാധിതർ ഏറെയുള്ള ജില്ലകൾ അടച്ചിടാൻ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി. രാജ്യത്തെ 82 ശതമാനത്തിലധികം രോഗികളുമുള്ള 62 ജില്ലകൾ അടച്ചിടാനാണ് കേന്ദ്രസർക്കാർ തീരുമാനം . ഇതിൽ കേരളത്തിലെ ഏഴ് ജില്ലകളും ഉൾപ്പെടും.
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേരളത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുക. ഇതുവരെ രാജ്യത്താകെ 274 ജില്ലകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാർച്ച് 22നു ശേഷം അതുവരെ ഉണ്ടായിരുന്നതിന്റെ മൂന്നിരട്ടിയായി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു. ഇതാണ് നിയന്ത്രണ പദ്ധതി കൊണ്ടുവരാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
കോവിഡ് ചികിത്സാ വസ്തുക്കളുടെ ഉൽപാദനം വർധിപ്പിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. 2.7 കോടി എൻ95 മാസ്ക്കുകൾ അടുത്ത 2 മാസത്തേയ്ക്ക് വേണ്ടിവരും. 16 ലക്ഷം പരിശോധനാ കിറ്റുകൾ തയാറാക്കാനും 50,000 വെന്റിലേറ്ററുകൾ ഒരുക്കണമെന്നും ഉൽപാദകർക്ക് നിർദേശം നൽകി. രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗവും ഇന്ന് ചേരും
അതേസമയം മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ 46 മലയാളി നഴ്സുമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതരസംസ്ഥാനക്കാരടക്കം ആകെ 53 ജീവനക്കാർക്കാണ് മുംബൈ സെൻട്രലിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരിൽ മൂന്നു ഡോക്ടർമാരും ഉൾപ്പെടും. സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് ഒരു മലയാളി നഴ്സിനെ ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. നഴ്സുമാരടക്കമുള്ള ജീവനക്കാരുടെ പരിശോധനാഫലം പുറത്തു പോകാതിരിക്കാൻ കോവിഡ് പരിശോധനാഫലം ഇവർക്കു കൈമാറുന്നില്ല. പകരം, പോസിറ്റീവ് ആയവരോട് വാക്കാൽ അറിയിക്കുകയാണെന്ന് നഴ്സുമാർ പറയുന്നു.
ധാരാവിയിൽ ക്ലിനിക് നടത്തുന്ന ഡോക്ടർക്കു കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം മുംബൈ സെൻട്രലിലെ ഈ സ്വകാര്യ ആശുപത്രിയിലും പ്രവർത്തിച്ചിരുന്നയാളാണ്. മുംബൈ സെൻട്രലിലെ ഈ ആശുപത്രിൽ മറ്റു രോഗങ്ങൾക്ക് ചികിൽസയ്ക്കായി എത്തിയ ഒരാൾക്ക് പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. അദ്ദേഹത്തെ പരിചരിച്ച നഴ്സുമാർക്കും മറ്റു ജീവനക്കാർക്കുമായി അൻപതിലേറെ പേരിലേക്ക് കോവിഡ് വ്യാപിക്കുകയായിരുന്നു.
ഹോസ്റ്റലിൽ കഴിയുന്ന മലയാളികളടക്കമുള്ള നഴ്സുമാരെ ഏതാനും ദിവസങ്ങളായി ഐസലേഷനിൽ ആക്കിയിരിക്കുകയാണ്. ആ സമയത്ത് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ തന്നെയാണ് ഇപ്പോഴും രാപ്പകലില്ലാതെ ഡ്യൂട്ടിയിൽ തുടരുന്നത്. ഇതിനിടെ, ഹോസ്റ്റലിൽ താമസിക്കുന്നവരിൽ കോവിഡ് പോസിറ്റീവ് ആകുന്നവരെ ആശുപത്രിയിലേക്കു മാറ്റുന്നുണ്ട്. തൊട്ടുരുമ്മി കഴിഞ്ഞിരുന്നവരാണെന്നതിനാൽ ഹോസ്റ്റലുകളിലുള്ള മറ്റുള്ളവരും വലിയ ആശങ്കയിലാണ്.