തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന് നടന്‍ മോഹന്‍ലാലിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് മോഹന്‍ലാല്‍ സംഭാവന ചെയ്തത്. ഇന്ന് വൈകിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് നിലവില്‍ ജോലി നഷ്ടമായ സിനിമാ മേഖലയിലെ ദിവസവേതന തൊഴിലാളികള്‍ക്കായി 10 ലക്ഷം രൂപ മോഹന്‍ലാല്‍ നേരത്തെ നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് സംഭാവന നല്‍കിയവര്‍:
ജ്യോതി ലബോറട്ടറീസ് രാമചന്ദ്രന്‍- രണ്ട് കോടി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് - ഒരു കോടി, കല്യാണ്‍ സില്‍ക്‌സ് - ഒരു കോടി, കിംസ് ആശുപത്രി - ഒരു കോടി, തിരൂര്‍ അര്‍ബന്‍ ബാങ്ക് -67,15000 രൂപ, കടയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് -52 ലക്ഷം.