Hot Posts

6/recent/ticker-posts

മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടൽ: തമിഴ്നാട്ടിൽനിന്ന് ശസ്ത്രക്രിയക്കായി നവജാത ശിശു കേരളത്തിലേക്ക് എത്തും!


കൊച്ചി∙ ഗുരുതര ഹൃദ്രോഗവുമായി നാഗർകോവിലിലെ ഡോ.ജയഹരൺ മെമ്മോറിയൽ ആശുപത്രിയിൽ ജനിച്ച കുഞ്ഞിന് അടിയന്തര ഹൃദയ ശസ്ത്രക്രിയക്ക് കേരളം വഴിയൊരുക്കുന്നു. വെന്റിലേറ്ററിന്റെയും മറ്റു ജീവൻ രക്ഷാ മരുന്നുകളുടെയും സഹായത്താലാണ് ജനിച്ച  ഉടനെ ​ഗുരുതര സ്ഥിതിയിലായ കുഞ്ഞിന്റെ ജീവൻ നിലനിർത്തുന്നത്.
കുട്ടിയുടെ രോഗാവസ്ഥ എറണാകുളത്തെ ലിസി ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ. എഡ്വിൻ ഫ്രാൻസിസ്, കുട്ടികളുടെ ഹൃദയ ശാസ്ത്രകിയ വിഭാഗം മേധാവി ഡോ. ജി.എസ്.സുനിൽ എന്നിവരെ അറിയിക്കുകയും ഇവർ കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ നിർദേശിക്കുകയും ചെയ്തു. എന്നാൽ ലോക്ഡൗണായതിനാൽ നാഗർ കോവിലിൽ നിന്നും കേരളത്തിലെത്തുക എന്നത് ശ്രമകരമായി.
തുടർന്ന് ലിസി ആശുപത്രി അധികൃതർ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. മുഖ്യമന്ത്രി എറണാകുളം ജില്ലാ കലകടർ എസ്.സുഹാസുമായും തമിഴ്‌നാട് സർക്കാരുമായും ബന്ധപ്പെട്ട് അതിവേഗം കുട്ടിയുടെ യാത്രാനുമതി ശരിയാക്കുകയായിരുന്നു കുട്ടിയെ കൊണ്ടുവരാനുള്ള ആംബുലൻസ് ഇന്ന് ഉച്ചയ്ക്കു ശേഷം എറണാകുളം ലിസി ആശുപത്രിയിൽ നിന്നും പുറപ്പെട്ടു.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്