Hot Posts

6/recent/ticker-posts

ഈസ്റ്റർ ദിനത്തിൽ അതിഥി തൊഴിലാളികൾക്കു ചിക്കൻ ബിരിയാണി നല്‍കി കണ്ണൂര്‍ ശ്രീകണ്ഠാപുരം നഗരസഭ


കണ്ണൂർ∙ കണ്ണൂര്‍ ശ്രീകണ്ഠാപുരം നഗരസഭ ഈസ്റ്റർ ദിനത്തിൽ അതിഥി തൊഴിലാളികൾക്കു ചിക്കൻ ബിരിയാണി നല്‍കി . നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ അടുക്കളയില്‍ നിന്നാണു പ്രദേശത്തെ 170 ഓളം അതിഥി തൊഴിലാളികള്‍ക്കും, കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒപ്പം നില്‍ക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ബിരിയാണി വിളമ്പിയത്.
ആഘോഷങ്ങളും ,ആരവങ്ങളും ഇല്ലെങ്കിലും ഈസ്റ്റര്‍ ദിനത്തില്‍ അതിഥി തൊഴിലാളികൾക്കു സുഭിക്ഷമായ ഭക്ഷണം നല്‍കണമെന്നായിരുന്നു ശ്രീകണ്ഠാപുരം നഗരസഭയുടെ തീരുമാനം. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ‌ ജോസഫീന വര്‍ഗീസ് മുന്നിട്ടിറങ്ങിയതോടെ നഗരസഭയിലെ സമൂഹ അടുക്കളയെ ആശ്രയിക്കുന്ന മുഴുവന്‍ അതിഥി തൊഴിലാളികള്‍ക്കും ചിക്കന്‍ ബിരിയാണി തന്നെ വിളമ്പി ഈസ്റ്ററിന്റെ സന്തോഷം പങ്കുവക്കുകയായിരുന്നു.
നഗരസഭ ഓഫിസിനോടു ചേര്‍ന്ന് ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് ഇവിടെ സമൂഹ അടുക്കളയുടെ പ്രവര്‍ത്തനം. സന്നദ്ധ സംഘടനകളും വ്യക്തികളും ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ട്. പ്രവര്‍ത്തനം ആരംഭിച്ച അന്നു മുതല്‍ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാംപുകളില്‍ കൃത്യമായി ഭക്ഷണം എത്തിക്കുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം സന്നദ്ധ സേവകരുടേയും പിന്തുണ ഈ സമൂഹ അടുക്കളയുടെ വിജയത്തിന് പിന്നിലുണ്ട്.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു