Hot Posts

6/recent/ticker-posts

കുന്നമംഗലത്ത് തീപിടുത്തം; 11 ബെന്‍സ് കാറുകള്‍ കത്തിനശിച്ചു



കോഴിക്കോട്: കുന്നമംഗലത്ത് വര്‍ക്ക് ഷോപ്പിലുണ്ടായ തീപിടിത്തത്തില്‍ 11 ബെന്‍സ് കാറുകള്‍ കത്തിനശിച്ചു. ഇന്ന് രാവിലെ ആറു മണിക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

വര്‍ക്ക്ഷോപ്പില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട സമീപവാസികളാണ് പോലീസ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിച്ചത്. പോലീസിന്റെ സഹായത്തോടെ  ഷോറൂം തുറന്ന് രണ്ട് കാറുകള്‍ സുരക്ഷിതമായി പുറത്തെത്തിച്ചപ്പോഴേക്കും  ബാക്കി കാറുകള്‍ അതിനോടകം വീണ്ടും ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം പൂര്‍ണമായും കത്തി നശിച്ചിരുന്നു. വര്‍ക്ക് ഷോപ്പിലെ ഉപകരണങ്ങളും അലമാരയും പൂര്‍ണമായി കത്തിനശിച്ചു.

വെള്ളിമാടുകുന്ന് സ്വദേശി ജോഫിയുടെ  ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് മോട്ടോഴ്സ് എന്ന വര്‍ക്ക്‌ഷോപ്പിനാണ് തീപിടിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു