Hot Posts

6/recent/ticker-posts

സുഹൃത്തായ ഇന്ത്യക്ക് വെന്റിലേറ്ററുകള്‍ നല്‍കും, മോദിക്കൊപ്പമെന്ന് ട്രംപ്




ന്യൂഡല്‍ഹി: കോവിഡ് 19 നെ നേരിടുന്നതിന്റെ ഭാഗമായി ഇന്ത്യയ്ക്ക് വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിനായ് ഇന്ത്യയുമായി സഹകരിക്കുന്നുണ്ടെന്നും, ഈ ഘട്ടത്തില്‍ ഇന്ത്യയോടും പ്രധാനമന്ത്രി മോദിയോടൊപ്പവും യു.എസ് ചേര്‍ന്നു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

'യുഎസ് തങ്ങളുടെ സുഹൃത്തായ ഇന്ത്യക്ക് വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യുമെന്ന് വളരെ അഭിമാനത്തോടെയാണ് പ്രഖ്യാപിക്കുന്നത്. ഞങ്ങള്‍ ഇന്ത്യക്കും നരേന്ദ്രമോദിക്കുമൊപ്പം നില്‍ക്കും. ഞങ്ങള്‍ വാക്സിന്‍ വികസിപ്പിക്കുന്നതിലും പരസ്പരം സഹകരിക്കുന്നുണ്ട്. അദൃശ്യനായ ശത്രുവിനെ നമുക്ക് ഒരുമിച്ച് തോല്‍പിക്കാം' എന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു

'യുഎസില്‍ വലിയതോതില്‍ ഇന്ത്യക്കാരുണ്ട്. അവരില്‍ നമുക്കറിയുന്ന പലരും വാക്സിന്‍ വികസനത്തില്‍ പ്രവര്‍ത്തിക്കുകയാണ്. മികച്ച ശാസ്ത്രജ്ഞനും ഗവേഷകരുമാണവര്‍', ഡൊണാള്‍ഡ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ വാക്സിന്‍ ലഭ്യമാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന ഹൈഡ്രോക്‌സിന്‍ ഗുളികകളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് അമേരിക്ക് ഇന്ത്യയ്‌ക്കെതിരെ പ്രതികാര നടപടിയെടുക്കുമെന്ന് സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യക്ക് പിന്തുണ അറിയിച്ചു കൊണ്ടുള്ള ട്രംപിന്റെ സഹായം.

Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു