Hot Posts

6/recent/ticker-posts

3 വർഷത്തെ സൈനികസേവനത്തിന് ശേഷം മഹീന്ദ്രയിൽ ജോലി


ന്യൂഡൽഹി : യുവജനതയ്ക്ക് 3 വർഷം സൈന്യത്തിന് കീഴിൽ സേവനം അനുഷ്ടിക്കാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര സ്വാഗതം ചെയ്തു. മൂന്നുവർഷം സൈന്യത്തിൽ ഉദ്യോഗസ്ഥരാവാനും ലോജിസ്റ്റിക്സ് ഫ്രണ്ട്-ലൈൻ രൂപവത്കരണം പോലുള്ള മേഖലകളിൽ യുവജനങ്ങളടക്കമുള്ള സാധാരണക്കാരെ നിയോഗിക്കുവാനാണ് 'ടൂർ ഓഫ് ഡ്യൂട്ടി' എന്ന പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

"മൂന്നുവർഷം പട്ടാളക്കാരായും ഉദ്യോഗസ്ഥരായും സേവനം ചെയ്യാനുള്ള അവസരം ലഭിക്കുന്നതിലൂടെ വലിയൊരു അനുഭവം തന്നെയാണ് ഇന്ത്യൻ യുവജനതയ്ക്ക് ലഭിക്കാൻ പോവുന്നത്", കരസേനക്ക് അയച്ച കത്തിൽ മഹീന്ദ്ര പറഞ്ഞു.

"സൈനിക പരിശീലനം ജോലിസ്ഥലത്ത് പ്രവേശിക്കുമ്പോൾ ടൂർ ഓഫ് ഡ്യൂട്ടി ബിരുദധാരികൾക്ക് ഒരു അധിക നേട്ടമാകുമെന്ന് ഞാൻ കരുതുന്നു. ഇന്ത്യൻ സൈന്യത്തിലേക്കുള്ള തിരഞ്ഞെടുക്കലിന്റെയും പരിശീലനത്തിന്റെയും മാനദണ്ഡങ്ങൾ കണക്കിലെടുത്ത് സേവന കാലാവധിക്ക് ശേഷം മഹീന്ദ്ര ഗ്രൂപ്പിന് കീഴിലുള്ള ജോലികളിൽ അവരെ പരിഗണിക്കുന്നതാണ്", അദ്ദേഹം കൂട്ടിച്ചേർത്തു.

അർദ്ധസൈനിക, കേന്ദ്ര സായുധ പോലീസ് സേനയിൽ നിന്ന് ഏഴ് വർഷം വരെ റിക്രൂട്ട് ചെയ്യുന്നതിനെക്കുറിച്ചും കരസേന ആലോചിക്കുന്നുണ്ട്.

"ടൂർ ഓഫ് ഡ്യൂട്ടി" അല്ലെങ്കിൽ "മൂന്ന് വർഷത്തെ ഹ്രസ്വ സേവന" സ്കീം പ്രകാരം നിയമനത്തിനുള്ള പ്രധാന മാനദണ്ഡങ്ങളിൽ പ്രായവും ശാരീരികക്ഷമതയും ഉൾപ്പെടും.

കരസേനയിലെ സേവനം ഒരു തൊഴിൽ ആയി സ്വീകരിക്കാൻ താൽപര്യമില്ലാത്ത, എന്നാൽ താൽക്കാലിക കാലയളവിൽ സൈനിക ജീവിതം അനുഭവിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾ ഒരുപാട് നമ്മുടെ രാജ്യത്ത് ഉണ്ട്.

 കരസേനയിലെ ഉന്നത കമാൻഡർമാരുടെ സമ്മേളനത്തിൽ ഈ നിർദ്ദേശം ചർച്ചചെയ്യാനൊരുങ്ങുകയാണ്,. അതിനുശേഷം നടപടികൾ മുന്നോട്ട് കൊണ്ടുപോകും. ഈ പദ്ധതി സൈന്യത്തിന്റെ ചിലവ് ലാഭിക്കുമെന്നും വൃത്തങ്ങൾ അറിയിക്കുന്നു.

നിലവിൽ കരസേനയിൽ ചെറുപ്പക്കാരെ ഷോർട്ട് സർവീസ് കമ്മീഷന് കീഴിൽ 10 വർഷത്തേക്ക് നിയമിക്കുന്നു. ഇത് 14 വർഷം വരെ നീട്ടാൻ സാധ്യതയുണ്ട്. ടൂർ ഓഫ് ഡ്യൂട്ടിക്ക് കീഴിൽ റിക്രൂട്ട് ചെയ്യപ്പെടുന്ന ആളുകളെ പ്രധാന ഫോർവേഡ് ലൊക്കേഷനുകളിൽ സൈനികരായി വിന്യസിക്കുന്നതാണ്.

സൈന്യത്തിലെ ഈ മൂന്നുവർഷത്തെ സേവന പദ്ധതി കോർപ്പറേറ്റ്, സർക്കാർ മേഖലകളിൽ ജോലി നേടുന്നതിന് ചെറുപ്പക്കാർക്ക് സഹായകമാകും.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവാഹച്ചടങ്ങിനിടെ വഴക്കിട്ട് വരനും വധുവും, വിഷം കഴിച്ച് വരൻ മരിച്ചു