Hot Posts

6/recent/ticker-posts

സാമ്പത്തിക പാക്കേജ്; കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും നേരിട്ട് പണം എത്തിക്കണം- രാഹുല്‍ ഗാന്ധി





ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മെഗാ സാമ്പത്തിക പാക്കേജിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും അവരുടെ അക്കൗണ്ടുകളില്‍ നേരിട്ട് പണം ലഭ്യമാക്കണമെന്നും, പാക്കേജ് അപര്യാപ്തമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

വിദേശ ഏജന്‍സികളുടെ റേറ്റിങ്ങിനെ കുറിച്ച് ഇപ്പോള്‍ ആശങ്കപ്പെടരുത്. കര്‍ഷകരും തൊഴിലാളികളും ചേര്‍ന്നാണ് രാജ്യത്തിന് റേറ്റിങ് ഉണ്ടാക്കുന്നത്. അവരാണ് രാജ്യത്തെ നിര്‍മിച്ചെടുക്കുന്നത്. രാജ്യത്തെ കര്‍ഷകരും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്. അവരുടെ കൈയില്‍ പണമില്ല. വായ്പയല്ല ഇപ്പോള്‍ ആവശ്യം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് നിയന്ത്രണത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും രാഹുല്‍ പരാമര്‍ശിച്ചു. ആരോഗ്യരംഗത്ത് കേരളത്തിന് മികച്ച ചരിത്രമുണ്ടെന്നും, ഈ നേട്ടം കേരളത്തിലെ ഓരോ വ്യക്തിയുടേതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് ജാഗ്രതയോടെ വേണമെന്നും, പ്രായമുള്ളവരേയും രോഗികളേയും ഇളവുകള്‍ നല്‍കുമ്പോള്‍ പരിഗണിക്കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
ഇടമറ്റം രത്നപ്പൻ അനുസ്മരണ സമ്മേളനം പാലായിൽ നടന്നു