Hot Posts

6/recent/ticker-posts

കോട്ടയത്ത് ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച് പത്ത് വയസുകാരന്‍ മരിച്ചു



കോട്ടയം: കോട്ടയം പുതുപ്പള്ളിക്ക് സമീപം നിയന്ത്രണം വിട്ട ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച് പത്ത് വയസുകാരന്‍ മരിച്ചു. തേവരുച്ചിറ റെജിയുടെ മകന്‍ റോഷനാണ് (10) മരിച്ചത്. വാകത്താനത്തിനും പുതുപ്പള്ളിയ്ക്കും ഇടയില്‍ വെച്ചാണ് അപകടമുണ്ടായത്. 

അമിത വേഗതയിലെത്തിയ രണ്ട് ആംബുലന്‍സുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ആംബുലന്‍സുകളില്‍ ഒന്ന് സാധനങ്ങള്‍ വാങ്ങുന്നതിനായി കടയിലേക്ക് നടന്നുവരികയായിരുന്ന കുട്ടിയെ ഇടിക്കുകയായിരുന്നു. 

തുടര്‍ന്ന് സമീപത്തുള്ള കടയുടെ മുമ്പിലെ പോസ്റ്റിലിടിച്ചാണ് ആംബുലന്‍സ് നിന്നത്. ആംബുലന്‍സില്‍ രോഗികള്‍ ആരും ഉണ്ടായിരുന്നില്ല. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. രണ്ടു ആശുപത്രികളിലേക്ക് നഴ്‌സുമാരെ കൊണ്ടു വന്നതാണ് ആംബുലന്‍സ്.


Reactions

MORE STORIES

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം