Hot Posts

6/recent/ticker-posts

കോവിഡ് മൂന്നാംഘട്ടം അപകടകരം, ജനങ്ങള്‍ കൂട്ടത്തോടെ മരിച്ചോട്ടെയെന്ന് കരുതാന്‍ കഴിയില്ല- ആരോഗ്യമന്ത്രി



തിരുവനന്തപുരം: കോവിഡ് മൂന്നാംഘട്ടം അപകടകരമാണെന്നും ജനങ്ങള്‍ കൂട്ടത്തോടെ മരിച്ചോട്ടെയെന്ന് കരുതാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സര്‍ക്കാര്‍ നല്‍കുന്ന പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും, രോഗികള്‍ കൂടിയാല്‍ ചികിത്സയില്‍ പ്രത്യേക ശ്രദ്ധ നല്‍കാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രവാസികളും ഇതരസംസ്ഥാനത്തുള്ള മലയാളികളും കേരളത്തിന്റെ മക്കളാണെന്നും അവരെ കേരളത്തില്‍ എത്തിക്കണമെന്ന് തന്നെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ രണ്ടും കല്‍പിച്ച് എന്ന നിലയില്‍ ഒരു തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. കൂടാതെ കോവിഡിനെ ഇല്ലാതാക്കാനുള്ള പ്രതിരോധ വാക്‌സിനുള്ള പരീക്ഷണവും സംസ്ഥാനം ആരംഭിച്ച് കഴിഞ്ഞു. ഐ.സി.എം.ആറുമായി ബന്ധപ്പെട്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്നും മന്ത്രി അറിയിച്ചു.

മൂന്നാംഘട്ട ലോക്ഡൗണിന് ശേഷവും കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കേണ്ട. അവശ്യ സേവനങ്ങള്‍ക്ക് മാതമേ ഇളവുണ്ടാകൂ. മരണം ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. സാമ്പത്തികമായി വലിയ തകര്‍ച്ചയാണ് സംസ്ഥാനം നേരിടുന്നത്. വാര്‍ഡ്തല സമിതികളില്‍ രാഷ്ട്രീയം കാണാന്‍ പാടില്ല. ഡെങ്കിപ്പനിക്കും എലിപ്പനിക്കും എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാഹചര്യമാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് 576 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 80 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 48,825 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 538 പേര്‍ ആശുപത്രികളിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ്. കേരളത്തില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 576 കേസുകളില്‍ 311 പേര്‍ വിദേശത്തു നിന്നു വന്നവരാണ്. എട്ടു പേര്‍ വിദേശികളായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവര്‍ 70 പേര്‍. സന്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത് 187 പേര്‍ക്കാണ്.


Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ