Hot Posts

6/recent/ticker-posts

വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്

കോട്ടയം: കേക്കുകൾ, കുക്കീസുകൾ, കുടുംബശ്രീ ബ്രാന്റഡ് ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരവുമായി കുടുംബശ്രീയുടെ ക്രിസ്മസ് വിപണന മേളയ്ക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു കേക്ക് മുറിച്ച് വിപണനമേള ഉദ്ഘാടനം ചെയ്തു. 


കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, മാർക്കറ്റിംഗ് ജില്ലാ പ്രോഗ്രാം മാനേജർ ജോബി ജോൺ, കുടുംബശ്രീ ഉദ്യോഗസ്ഥർ, ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
കുടുംബശ്രീ സംരംഭകർക്ക് പ്രാദേശിക വിപണി ലക്ഷ്യമിട്ടാണ്ട് ക്രിസ്മസ് വിപണന മേള ഡിസംബർ 24 വരെ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെയാണ് മേള. 
ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുള്ള വൈവിധ്യമാർന്ന കേക്കുകൾ, കുക്കീസുകൾ, കുടുംബശ്രീ ബ്രാന്റഡ് കറി പൗഡറുകൾ, തദ്ദേശീയ ഭക്ഷ്യ ഉൽപന്നങ്ങൾ, അച്ചാറുകൾ, വെളിച്ചെണ്ണ തുടങ്ങിയവ മേളയിൽ ലഭ്യമാണ്. മിൽക്ക് പൈനാപ്പിൾ, മിൽക്ക് ഡേയ്റ്റ്‌സ് ആൻഡ് നട്ട്‌സ്, പ്ലംകേക്ക്, കാരറ്റ് കേക്ക്, കാരറ്റ് ആൻഡ് ഡേറ്റ്‌സ് പുഡിംഗ് കേക്ക്, മാർബിൾ കേക്ക്, ബട്ടർ കേക്ക് തുടങ്ങി 100 രൂപ മുതൽ 700 രൂപ വരെയുള്ള വ്യത്യസ്ഥ തരത്തിലുള്ള കേക്കുകൾ മേളയിലുണ്ട്.


Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം