Hot Posts

6/recent/ticker-posts

ലോക്ക്ഡൗണ്‍ തെറ്റിച്ച് പെരുമ്പാമ്പ് കൈയ്യോടെ 'പൊക്കി' നാട്ടുകാരും


കോട്ടയം: തൊഴിലുറപ്പ് ജോലി 'നിരീക്ഷിക്കാനെത്തിയ' പെരുംപാമ്പിനെ പിടികൂടി. കോട്ടയം പാലായ്ക്ക് സമീപമാണ് തൊഴിലുറപ്പ് ജോലിയ്ക്കിടെ പണികള്‍ നിരീക്ഷിച്ചുകൊണ്ടിരുന്ന 'അതിഥി 'യെ പിടികൂടിയത്  മീനച്ചില്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലാണ് പെരുംപാമ്പിനെ നാട്ടുകാര്‍ പിടികൂടിയത്.



എട്ടാം വാര്‍ഡില്‍ പഴയപറമ്പില്‍ പിഎം തോമസ് എന്നയാളുടെ പുരയിടത്തിലായിരുന്നു ഇന്ന് ജോലി. രാവിലെ ജോലി ആരംഭിച്ചതിന് പിന്നാലെ തൊഴിലാളികള്‍ പെരുംപാമ്പിനെ കാണുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പഞ്ചായത്തില്‍ വിവരം അറിയിച്ചു. പഞ്ചായത്തില്‍ നിന്നും വനംവകുപ്പിനെയും വിവരം അറിയിച്ചു. വനംവകുപ്പ് എത്താന്‍ വൈകിയതോടെ മേഖലയില്‍ പെരുമ്പാമ്പിനെ കാണുന്നതിനായി ആളുകൾ കൂടുകയും ചെയ്തു.

റബ്ബർ തോട്ടത്തിലെ മതിലിന്റെ പൊത്തിൽ ഒളിച്ച പാമ്പിനെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വിന്‍സെന്റ് കണ്ടത്തിലും റജി പടിഞ്ഞാറേ മുറിയിലും ചേർന്ന് മണ്ണ് മാറ്റിയ ശേഷം  പിടികൂടുകയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിബു പൂവേലി, സജോ പൂവത്താനി തുടങ്ങിയവരും പാമ്പ് പിടുത്തതിൽ സഹായികളായിരുന്നു. . അഞ്ചടിയോളം നീളവും പത്ത് കിലോയോളം തൂക്കവും ഉള്ള പെരുമ്പാമ്പാണ് പിടിയിലായത്. പാമ്പിനെ  വനംവകുപ്പിന് കൈമാറി. അപ്രതീക്ഷിതമായി ലോക്ഡൗണിൽ എത്തിയ അതിഥിയെ കാണാൻ നാട്ടുകാരും എത്തിയിരുന്നു.

Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ