Hot Posts

6/recent/ticker-posts

അങ്ങനെ ജോലിയും പോയി !!!കിട്ടിയതും വാങ്ങി പിരിഞ്ഞു പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് രഹ്ന ഫാത്തിമ


ഇന്ത്യയിലെപൗരന്റെആവിഷ്‌കാരസ്വാതന്ത്ര്യവുംആരാധനസ്വാതന്ത്ര്യവുംഎന്റെBSNLജോലിയും എന്ന ഹാഷ്ടോഗോടെ രഹ്ന ഫാത്തിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വൈറല്‍ ആകുകയാണ്. ശബരിമലയില്‍ സ്ത്രീകളുട പ്രവേശനവമായി ബന്ധപ്പെട്ട് രഹ്ന നിരവധി വിവാദങ്ങളില്‍ പെട്ടിരുന്നു, ഇപ്പോഴിതാ സോഷ്യല്‍മീഡിയ കുറിപ്പിലൂടെ രഹ്ന പറയുന്നത് ഇങ്ങനെയാണ് ; പതിനെട്ടാം പടി കയറാന്‍ ശ്രമിച്ചതിന്, 18 ദിവസത്തെ ജയില്‍വാസത്തിനും 18 മാസത്തെ സസ്‌പെന്‍ഷനും ഒടുവില്‍,  എന്റെ  ശബരിമല കയറ്റം  കാരണം  ബിഎസ്എന്‍എല്ലിലെ ജോലിയും പോയി.

'ശബരിമല'  കേസിന്റെ പേരില്‍,  സുപ്രീംകോടതി വിധി അനുസരിച്ചു എന്ന തെറ്റിന്,  ഇപ്പോള്‍ ജോലിയില്‍ നിന്നും 'compulsory retirement' ചെയ്യാന്‍ BSNL എറണാകുളം DGM   ഇമ്മീഡിയറ്റ് എഫെക്റ്റില്‍ ഓഡര്‍  ഇട്ടിരിക്കുകയാണ് എന്നും എഴുതി. തനിക്ക് എതിരെ ശബ്ദം ഉയര്‍ത്താന്‍ ആരും ഉണ്ടാകില്ലെന്ന് അറിയാമെന്നും പക്ഷെ താന്‍ പോരാടുമെന്നും രഹ്ന കൂട്ടിചേര്‍ത്തു.



കുറിപ്പ് വായിക്കാം:


ഇന്ത്യയിലെപൗരന്റെആവിഷ്‌കാരസ്വാതന്ത്ര്യവുംആരാധനസ്വാതന്ത്ര്യവുംഎന്റെBSNLജോലിയും

പതിനെട്ടാം പടി കയറാന്‍ ശ്രമിച്ചതിന്, 18 ദിവസത്തെ ജയില്‍വാസത്തിനും 18 മാസത്തെ സസ്‌പെന്‍ഷനും ഒടുവില്‍,  എന്റെ  ശബരിമല കയറ്റം  കാരണം  ബിഎസ്എന്‍എല്ലിന്റെ  'സല്‍പ്പേരും' വരുമാനവും  കുറഞ്ഞു  എന്നും, മലക്ക് പോകാന്‍ മാലയിട്ട്  'തത്വമസി' എന്ന് എഴുതിയിട്ട ഫേസ്ബുക്  പോസ്റ്റില്‍ എന്റെ തുട കണ്ടത് അശ്ലീലമാണ്  എന്നും, ചില കസ്റ്റമേഴ്‌സിന്റെ  മതവികാരം  വ്രണപ്പെട്ടു എന്നും ആളിക്കത്തിച്ചു എന്നുമെല്ലാമാണ്  BSNL സംഘി ഡിസ്പ്ലിനറി അതോറിറ്റി കണ്ടെത്തിയിരിക്കുന്നത്
(കൊറോണ വന്നത്  ഞാന്‍ കാരണമാണ് എന്ന് എന്തോ കണ്ടെത്തിയില്ല, മറന്നുപോയതാകും??)അതിനാല്‍ ഒന്നര വര്‍ഷമായിട്ടും എന്റെ പേരില്‍ കുറ്റം കണ്ടെത്തുകയോ കുറ്റപത്രം സമര്‍പ്പിക്കുകയോ ശിക്ഷിക്കുകയോ ചെയ്യാത്ത രാഷ്ട്രീയ പ്രേരിത 'ശബരിമല'  കേസിന്റെ പേരില്‍,  സുപ്രീംകോടതി വിധി അനുസരിച്ചു എന്ന തെറ്റിന്,  ഇപ്പോള്‍ ജോലിയില്‍ നിന്നും 'compulsory retirement' ചെയ്യാന്‍ BSNL എറണാകുളം DGM   ഇമ്മീഡിയറ്റ് എഫെക്റ്റില്‍ ഓഡര്‍  ഇട്ടിരിക്കുകയാണ് സുഹൃത്തുക്കളെ ഓര്‍ഡര്‍ ഇട്ടിരിക്കുകയാണ് ??





വിഷയം കത്തിനിന്ന ആ സമയത്ത് തന്നെ 15വര്‍ഷ സര്‍വീസും 2തവണ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡും ഉള്ള എന്നെ gvt. ജോലിയില്‍ നിന്ന്  പിരിച്ചു വിട്ടാല്‍,  അനീതിക്കെതിരെ ജനരോക്ഷം ഉണ്ടാവും എന്ന് ഭയന്നാണ് ഒന്നരവര്‍ഷം നടപടികള്‍ നീട്ടിക്കൊണ്ടുപോയി എന്റെ ജൂനിയര്‍ എന്‍ജിനിയര്‍ ആയുള്ള റിസള്‍ട്ടും പ്രമോഷനും   തടഞ്ഞുവച്ചു,  ആളുകള്‍ ഈ വിഷയം മറന്നു തുടങ്ങുന്ന അവസരത്തില്‍  ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനം ഉണ്ടായിട്ടുള്ളത്. ഞാന്‍ പ്രവര്‍ത്തിച്ച എംപ്ലോയീസ് യൂണിയന്‍ പോലും ഈ വിഷയത്തില്‍  പ്രതികരിക്കാന്‍ ഭയന്ന് മൗനം പാലിക്കുന്നു. ശമ്പളം കൂട്ടാന്‍ മാത്രം ഇടക്ക് ചെറുതായി  ശബ്ദം ഉയര്‍ത്തും.





കൂടാതെ കമ്പനി നഷ്ടത്തിലാണെന്ന് കാണിച്ച് ഒരുപാട് പേര്‍ക്ക് നിര്‍ബന്ധിത വളണ്ടിയര്‍ റിട്ടയര്‍മെന്റ് കൊടുത്തും  പ്രതികരിക്കുന്നവരെ ഒതുക്കിയും ബിഎസ്എന്‍എല്‍ നഷ്ടകാരണം തൊഴിലാളികളുടെ മേലേക്ക് ചാര്‍ത്തിയും കമ്പനിയും ലയബിറ്റീസും  എല്ലാം സ്വകാര്യമേഖലയ്ക്ക് അടിയറ വയ്ക്കാന്‍ ഒരുങ്ങുകയാണ്. 15വര്‍ഷത്തേക്ക് നിലവില്‍ ജിയോയും ആയി ചോദ്യം ചെയ്യപ്പെടാത്ത കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.
ഇത്രയും നാളും പ്രതികരിക്കാത്ത,  തങ്ങളെ നേരിട്ട് ബാധിക്കുന്ന വരെയും പ്രതികരിക്കാതിരിക്കുന്ന,  നിങ്ങള്‍ എല്ലാവരും എന്റെ വിഷയത്തില്‍പ്രതികരിക്കും എന്ന് വിചാരിച്ചല്ല ഞാന്‍ ഇതിവിടെ എഴുതുന്നത്. ഇതാണ് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നത് എന്ന് അറിയിച്ചു എന്നു മാത്രം.Bnsl ഓഹരി jio യും ജിയോ യുടെ ഓഹരി ഫെയിസ് ബുക്കും വാങ്ങിയ സ്ഥിതിക്ക്  ഇനി എന്നെ ഫെയിസ്ബുക്കീന്നും  പിരിച്ചു വിടുമോ എന്റെ അയ്യപ്പാ...? ??അങ്ങനെ കിട്ടിയതും വാങ്ങി പിരിഞ്ഞു പോകാന്‍ ഉദ്ദേശിക്കുന്നില്ല, അപ്പോള്‍ ഞാന്‍ എന്റെ വഴിക്കും നിയമം നിയമത്തിന്റെ വഴിക്കും ??

Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു