Hot Posts

6/recent/ticker-posts

കോട്ടയത്ത് 100 ൽ 90 പേർക്കും കോവിഡ് പകർന്നത് സമ്പർക്കം വഴി


കോ​ട്ട​യം: ജില്ലയിൽ കോവിഡ് സമ്പ‍ർക്ക രോ​ഗിക‌ൽ വർധിക്കുന്നു. നൂറ് പോസിറ്റീവ് കേസുകളിൽ 90 പേ​ർ​ക്കും സ​മ്പ​ർ​ക്കം മു​ഖേ​ന​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ വ​നി​താ ഡോ​ക്ട​റും വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന നാ​ലു പേ​രും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന അ​ഞ്ചു പേ​രും രോ​ഗ​ബാ​ധി​ത​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ജി​ല്ല​യി​ൽ പു​തി​യ​താ​യി ല​ഭി​ച്ച 890 സാ​മ്പിളുകളാണ് പരിശോധിച്ചത്.

കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി​യി​ൽ 19 പേ​ർ​ക്കും ഏ​റ്റു​മാ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ 18 പേ​ർ​ക്കും സ​മ്പ​ർ​ക്കം മു​ഖേ​ന രോ​ഗം ബാ​ധി​ച്ചു. വി​ജ​യ​പു​രം-7, അ​തി​ര​മ്പു​ഴ-6, മ​റ​വ​ന്തു​രു​ത്ത്, കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​റ​ത്തോ​ട് -4 വീ​തം, ആ​ർ​പ്പൂ​ക്ക​ര, ത​ല​യാ​ഴം, തൃ​ക്കൊ​ടി​ത്താ​നം- 3 വീ​തം എ​ന്നി​വ​യാ​ണ് സ​മ്പ​ർ​ക്കം മു​ഖേ​ന​യു​ള്ള രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത മ​റ്റു സ്ഥ​ല​ങ്ങ​ൾ.

ജി​ല്ല​യി​ൽ 61 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 623 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 2084 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചു. 1458 പേ​ർ രോ​ഗ​മു​ക്ത​രാ​യി. വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന 138 പേ​രും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​ന്ന 117 പേ​രും രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള 32 പേ​രും ഉ​ൾ​പ്പെ​ടെ 287 പേ​ർ​ക്ക് പു​തി​യ​താ​യി ക്വാ​റ​ൻറൈ​നി​ൽ നി​ർ​ദേ​ശി​ച്ചു. ജി​ല്ല​യി​ൽ ആ​കെ 9871 പേ​ർ ക്വാ​റ​ൻറൈ​നി​ൽ ക​ഴി​യു​ന്നു​ണ്ട്. 
Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്