Hot Posts

6/recent/ticker-posts

1530 പുതിയ രോ​ഗിക‌ൾ, സമ്പർക്കത്തിലൂടെ കോവിഡ് പകർന്നത് 1351 പേർക്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1530 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 37 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 89 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1351 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 100 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 519 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 221 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 123 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 118 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 100 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 86 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 81 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 52 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 49 പേർക്കും, കാസർകോട് ജില്ലയിൽ നിന്നുള്ള 48 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 44 പേർക്കും, ഇടുക്കി, തൃശൂർ ജില്ലകളിൽ നിന്നുള്ള 30 പേർക്ക് വീതവും, പാലക്കാട് ജില്ലയിൽ നിന്നുള്ള 29 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7 ന് മരണമടഞ്ഞ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സി.സി. രാഘവൻ (71), ആഗസ്റ്റ് 11 ന് മരണമടഞ്ഞ കണ്ണൂർ കൊളച്ചേരി സ്വദേശി മൂസ (76), കണ്ണൂർ കൊമ്പൻവയൽ സ്വദേശി സൈമൺ (60), കണ്ണൂർ തളിപ്പറമ്പ് സ്വദേശി സി.വി. വേണുഗോപാലൻ (80), ആഗസ്റ്റ് 14 ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി കനകരാജ് (60), പത്തനംതിട്ട തിരുവല്ല സ്വദേശി മാത്യു (60), ആഗസ്റ്റ് 13ന് മരണമടഞ്ഞ കണ്ണൂർ ഉദയഗിരി സ്വദേശി ഗോപി (69), എറണാകുളം ആലുവ സ്വദേശി അബ്ദുൾ ഖാദർ (73), ആഗസ്റ്റ് 10 ന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശിനി ലീലാമണി അമ്മ (71), ആഗസ്റ്റ് 15ന് മരണമടഞ്ഞ കൊല്ലം വിളക്കുവട്ടം സ്വദേശിനി സരോജിനി (72), എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 156 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

തിരുവനന്തപുരം ജില്ലയിലെ 487 പേർക്കും, മലപ്പുറം ജില്ലയിലെ 200 പേർക്കും, എറണാകുളം ജില്ലയിലെ 110 പേർക്കും, കോഴിക്കോട് ജില്ലയിലെ 106 പേർക്കും, കോട്ടയം 91 പേർക്കും, ആലപ്പുഴ ജില്ലയിലെ 73 പേർക്കും, കൊല്ലം ജില്ലയിലെ 70 പേർക്കും, കണ്ണൂർ ജില്ലയിലെ 38 പേർക്കും, കാസർകോട് ജില്ലയിലെ 37 പേർക്കും, വയനാട് ജില്ലയിലെ 36 പേർക്കും, പത്തനംതിട്ട ജില്ലയിലെ 33 പേർക്കും, തൃശൂർ ജില്ലയിലെ 27 പേർക്കും, പാലക്കാട് ജില്ലയിലെ 24 പേർക്കും, ഇടുക്കി ജില്ലയിലെ 19 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

53 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 23, മലപ്പുറം ജില്ലയിലെ 12, കണ്ണൂർ ജില്ലയിലെ 8, എറണാകുളം ജില്ലയിലെ 4, കൊല്ലം ജില്ലയിലെ 2, പാലക്കാട്, വയനാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1099 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കാസർകോട് ജില്ലയിലെ 203 പേരുടേയും, തിരുവനന്തപുരം ജില്ലയിലെ 190 പേരുടേയും, എറണാകുളം ജില്ലയിലെ 120 പേരുടേയും, പാലക്കാട് ജില്ലയിലെ 107 പേരുടേയും, മലപ്പുറം ജില്ലയിലെ 82 പേരുടേയും, തൃശൂർ ജില്ലയിലെ 64 പേരുടേയും, കോട്ടയം, വയനാട് ജില്ലകളിലെ 61 പേരുടെ വീതവും, കൊല്ലം ജില്ലയിലെ 55 പേരുടേയും, കോഴിക്കോട് ജില്ലയിലെ 43 പേരുടേയും, ഇടുക്കി ജില്ലയിലെ 39 പേരുടേയും, ആലപ്പുഴ ജില്ലയിലെ 30 പേരുടേയും, പത്തനംതിട്ട ജില്ലയിലെ 24 പേരുടേയും, കണ്ണൂർ ജില്ലയിലെ 20 പേരുടേയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 15,310 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,878 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,62,217 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,48,793 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 13,424 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1548 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 30,123 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 11,82,727 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇതിൽ 8256 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,49,385 സാമ്പിളുകൾ ശേഖരിച്ചതിൽ 1187 പേരുടെ ഫലം വരാനുണ്ട്.

ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി (കൺടെയ്ൻമെന്റ് സോൺ വാർഡ് 11), കാണക്കാരി (5), പുതുപ്പള്ളി (6, 11), മണിമല (11), വെള്ളൂർ (13,14), കോട്ടയം ജില്ലയിലെ ചെമ്പ് (5, 6, 7, 9), അയ്മനം (10), മുണ്ടക്കയം (6, 8), തൃശൂർ ജില്ലയിലെ പാവറട്ടി (9), കണ്ടാണശേരി (12), പുത്തൻചിറ (14), മണലൂർ (13, 14), ആലപ്പുഴ ജില്ലയിലെ ആര്യാട് (17), പതിയൂർ (സബ് വാർഡ് 5), കരുവാറ്റ (4), കൊല്ലം ജില്ലയിലെ ഇളനാട് (7, 8), കരീപ്ര (10), പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് (10), പാലക്കാട് ജില്ലയിലെ ചളവറ (11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ അയർകുന്നം (വാർഡ് 15), ചങ്ങനാശേരി മുൻസിപ്പാലിറ്റി (37), കങ്ങഴ (6), മീനാടം (3), പനച്ചിക്കാട് (6), പാറത്തോട് (8), തൃക്കൊടിത്താനം (15), തൃശൂർ ജില്ലയിലെ പാറളം (1, 8, 9, 12), കണ്ടാണശേരി (1), കയ്പമംഗലം (11), മതിലകം (10), ആലപ്പുഴ ജില്ലയില മാരാരിക്കുളം നോർത്ത് (1, 14), ഇടുക്കി ജില്ലയിലെ കരുണാപുരം (12) എന്നീ പ്രദേശങ്ങളെയാണ് കൺടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 568 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു