Hot Posts

6/recent/ticker-posts

ഇ​ന്ത്യ​യി​ൽ‌ കോ​വി​ഡ് ബാധിതർ 30 ല​ക്ഷം ക​ട​ന്നു


ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ‌ കോ​വി​ഡ് ബാധിച്ചവരുടെ എ​ണ്ണം 30 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 69,239 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 30,44,940 ആ​യി ഉ​യ​ർ​ന്നു. ശ​നി​യാ​ഴ്ച 912 മ​ര​ണ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. ആ​കെ മ​ര​ണം ഇ​തോ​ടെ 56,706 ആ​യി.

‌16 ദി​വ​സം​കൊ​ണ്ടാ​ണു രാജ്യ​ത്ത് 10 ല​ക്ഷം പു​തി​യ കോ​വി​ഡ് രോ​ഗി​ക​ളു​ണ്ടാ​യ​ത്. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ വ​ള​ർ​ച്ച​യാ​ണി​ത്. 974 പുതിയ മരണങ്ങളാണ് കഴിഞ്ഞ ദിവസം അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. അമേരിക്ക കഴിഞ്ഞാൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ഇന്ത്യയാണ്.

 20 ല​ക്ഷം കോ​വി​ഡ് കേ​സു​ക​ളി​ൽ​നി​ന്ന് 30 ല​ക്ഷ​ത്തി​ലെ​ത്താ​ൻ അ​മേ​രി​ക്ക 28 ദി​വ​സ​വും ബ്ര​സീ​ൽ 23 ദി​വ​സ​വും എ​ടു​ത്ത​പ്പോ​ഴാ​ണ് ഇ​ന്ത്യ​യി​ൽ 16 ദി​വ​സം കൊ​ണ്ട് 30 ല​ക്ഷ​മാ​യ​ത്. ഇ​തോ​ടെ മൊ​ത്തം കോ​വി​ഡ് കേ​സു​ക​ൾ 30 ല​ക്ഷം ക​ട​ന്ന ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി. 35 ല​ക്ഷ​മു​ള്ള ബ്ര​സീ ലി​നെ ഇ​ന്ത്യ മ​റി​ക​ട​ക്കാ​ൻ അ​ടു​ത്ത ഒ​രാ​ഴ്ച മ​തി​യാ​കും.

 ഇ​ന്ത്യ​യി​ൽ ആ​ദ്യ 10 ല​ക്ഷം കേ​സു​ക​ളി​ലെ​ത്തി​യ​ത് 138 ദി​വ​സം​കൊ​ണ്ടാ​ണെ​ങ്കി​ൽ 20 ല​ക്ഷ​ത്തി​ലെ​ത്താ​ൻ 21 ദി​വ​സ​വും 30 ല​ക്ഷ​മാ​കാ​ൻ 16 ദി​വ​സ​വു​മാ​ണെ ടു​ത്ത​ത്. 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്തു പു​തി​യ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 70,000-ത്തി​ലേ​റെ​യാ​യ​തു സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​ക്കി. ഇ​ന്ത്യ​യി​ലെ സ​ജീ​വ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഏ​ഴു ല​ക്ഷ​ത്തി​ലേ​റെ​യാ​ണ്. ആ​കെ 22.2 ല​ക്ഷം പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​താ​ണ് ഏ​ക ആ​ശ്വാ​സം.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും