Hot Posts

6/recent/ticker-posts

അവിശ്വാസത്തെ പിന്തുണയ്ക്കുക, അല്ലെങ്കിൽ പുറത്തേക്ക്: ജോസ് കെ മാണിക്ക് താക്കീതുമായ് യുഡിഎഫ്


കൊച്ചി: സംസ്ഥാന സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ അനുകൂലിക്കാത്ത പക്ഷം  ജോസ് കെ മാണി ഗ്രൂപ്പിനെ മുന്നണിയിൽ നിന്നും പുറത്താക്കുമെന്ന സൂചനയുമായി യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ. അച്ചടക്കലംഘനത്തിനുള്ള സസ്‌പെൻഷനാണ് ഇപ്പോൾ കേരള കോൺഗ്രസിന് മേൽ ഏർപ്പെടുത്തിയിരിക്കുന്നതെന്നും, ഇത് ആവർത്തിച്ചാൽ കടുത്ത നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. അവിശ്വാസപ്രമേയത്തെ അനുകൂലിച്ചാൽ മുന്നണിയിൽ തിരിച്ചെടുക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു. 

തെറ്റായ തീരുമാനം തിരുത്താൻ ഇനിയും അവസരമുണ്ട്. ഞങ്ങൾ അത് ബോധ്യപ്പെടുത്താൻ ശ്രമിക്കും. അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്താൽ അവരെ തിരിച്ചെടുക്കുന്ന കാര്യം അപ്പോൾ ചർച്ച ചെയ്യാം. യുഡിഎഫിന്റെ തീരുമാനം ഉൾക്കൊള്ളാൻ മുന്നണിയിലെ അംഗമെന്ന നിലയിൽ കേരള കോൺഗ്രസിന് ബാധ്യത ഉണ്ട്. യുഡിഎഫിന്റെ നിലപാട് വളരെ വ്യക്തമാണെന്നും ബെന്നി ബെഹന്നാൻ പ്രതികരിച്ചു. 

നേരത്തെ യുഡിഎഫ് എടുത്ത തീരുമാനം അംഗീകരിക്കാൻ ജോസ് കെമാണി വിഭാഗം തയ്യാറായില്ല. അതുകൊണ്ട് മുന്നണിയിൽ തുടരാനുള്ള ധാർമികത അവർക്കില്ലെന്ന് കണ്ടതിനെ തുടർന്നാണ് ജോസ് കെ മാണി വിഭാഗത്തെ മാറ്റിനിർത്തിയിരിക്കുന്നത്. ഇപ്പോൾ സർക്കാരിനെതിരെ യുഡിഎഫ് ഒറ്റക്കെട്ടായി നിന്നുകൊണ്ടാണ് അവിശ്വാസപ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്. അതിൽ വീണ്ടും നിസ്സഹകരിക്കാനാണ് തീരുമാനമെങ്കിൽ അനന്തരനടപടികൾ എന്താണെന്ന് യുഡിഎഫ് ആലോചിച്ച് തീരുമാനിക്കുമെന്നും അ​ദ്ദേഹം പറഞ്ഞു.


 
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം