Hot Posts

6/recent/ticker-posts

കോൺഗ്രസ്​ ഇടക്കാല അധ്യക്ഷപദവി ഒഴിയാൻ സന്നദ്ധത ​അറിയിച്ച്​ സോണിയ ഗാന്ധി


ന്യൂഡൽഹി: കോൺഗ്രസ്​ ഇടക്കാല അധ്യക്ഷപദവി ഒഴിയാൻ സന്നദ്ധത ​അറിയിച്ച്​ സോണിയ ഗാന്ധി. മുഴുവൻ സമയം പ്രവർത്തിക്കുന്ന കാര്യക്ഷമമായ നേതാവിനെയാണ്​ ആവശ്യം എന്നറിയിച്ച്​ 20ഓളം മുതിർന്ന അംഗങ്ങൾ ഒപ്പിട്ട്​ നൽകിയ കത്തിന്​ മറുപടിയായാണ്​​ സോണിയയുടെ വിശദീകരണം.

നാളെ ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ തീരുമാനം അറിയിക്കും. സോണിയ അധ്യക്ഷ പദവിയിൽ ഒരു വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ പുതിയ അധ്യക്ഷനെ ക​ണ്ടെത്താനുള്ള നടപടികൾ നാളെ ആരംഭിക്കുമെന്നാണ്​ വിവരം.

രാഹുൽ ഗാന്ധിക്കും സോണിയക്കും കത്തിൽ വിമർശനം ഇല്ലെങ്കിലും മുഴുവൻ സമയ നേതാവിനെ ആവശ്യമാണെന്നും പാർട്ടിയുടെ ​പ്രവർത്തന ശെലിയും നേതൃത്വവും മാറണമെന്നും ആവശ്യപ്പെട്ടാണ് നേതാക്കൾ കത്ത് അയച്ചത്. 

അതേസമയം മുതിർന്ന കോൺഗ്രസ്​ നേതാക്കളായ അമരീന്ദർ, ഭൂപേഷ്​ ​ബാഗേൽ എന്നിവർ പാർട്ടി അധ്യക്ഷയായി സോണിയ തന്നെ തുടരണമെന്ന ആവശ്യവും ഉന്നയിച്ചു. അഴിച്ചുപണിക്കുള്ള സമയം ഇതല്ലെന്നും അവ ബി.ജെ.പിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നുമായിരുന്നു മുതിർന്ന നേതാക്കളുടെ പ്രതികരണം. 
Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു