Hot Posts

6/recent/ticker-posts

ജൽ ജീവൻ മിഷൻ: വേനലിനു മുൻപേ പരമാവധി വീടുകളിൽ കുടിവെള്ളമെത്തിക്കും

കോട്ടയം: ജൽ ജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനം ഊർജ്ജിതമാക്കി വേനൽക്കാലത്തിനു മുൻപേ പരമാവധി വീടുകളിൽ കുടിവെള്ളമെത്തിക്കാൻ ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വാട്ടർ ആൻഡ് സാനിട്ടേഷൻ മിഷൻ(ഡി.ഡബ്ല്യൂ.എസ്.എം)അവലോകനയോഗം തീരുമാനിച്ചു. പത്തു ശതമാനത്തിൽ താഴെ ജോലികൾ കൂടി നടത്തിയാൽ മുഴുവൻ വീടുകളിലും കണക്ഷൻ കൊടുക്കാൻ കഴിയുന്ന പഞ്ചായത്തുകളിൽ പ്രത്യേക ശ്രദ്ധ നൽകി പദ്ധതി പൂർത്തിയാക്കും.
കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച് 230127 വീടുകളിലാണ് ജില്ലയിൽ കുടിവെള്ള കണക്ഷൻ ഉള്ളത്. ഇതിൽ 155073 കണക്ഷനുകളും ജൽജീവൻ മിഷൻ പദ്ധതി വഴി നൽകിയതാണ്. ആർപ്പൂക്കര, കുമരകം, തിരുവാർപ്പ്, തലയാഴം, ടി.വി.പുരം, ഉദയനാപുരം, വെളിയന്നൂർ, വെച്ചൂർ, വെള്ളൂർ, ചെമ്പ് എന്നീ പത്തു പഞ്ചായത്തുകളിൽ പദ്ധതി പൂർത്തീകരിച്ചു.
യോഗത്തിൽ ഡി.ഡബ്ല്യൂ.എസ്.എം മെംബർ സെക്രട്ടറി കെ.എസ്. അനിൽരാജ്,ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് മാനേജർ(ടെക്നിക്കൽ)അസി എം. ലൂക്കോസ്, ഫ്രാൻസീസ് ജോർജ് എം.പി.യുടെ പ്രതിനിധി എ.കെ.ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു