Hot Posts

6/recent/ticker-posts

എൻഫോഴ്‌സ്‌മെന്റ് കേസിലും സ്വപ്നക്ക് ജാമ്യമില്ല


കൊച്ചി: സ്വർണക്കടത്തിൽ എൻഫോഴ്‌സ്‌മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി സ്വപ്‌ന സുരേഷിന് ജാമ്യമില്ല. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നതതല ബന്ധങ്ങൾ പരിശോധിക്കണമെന്നും, രാജ്യത്തും വിദേശത്തും ഉന്നത സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെട്ട കേസാണിതെന്നും കോടതി വ്യക്തമാക്കി.  

ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിട്ടുള്ള പണവും സ്വർണവും കള്ളപ്പണമാണെന്ന എൻഫോഴ്‌സ്‌മെന്റിന്റെ വാദം തള്ളിക്കളയാനാകില്ല. കൂടാതെ ഈ പണത്തിന്റെ ഉറവിടമെന്ന് പ്രതി പറയുന്നത് തെളിയിക്കേണ്ടത് പ്രതിയുടെ ബാധ്യതയാണെന്നും കോടതി വ്യക്തമാക്കി. 

കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതി സ്വപ്‌നസുരേഷിനെതിരേ കൃത്യമായ തെളിവുകളുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ചാർട്ടേഡ്‌ അക്കൗണ്ടന്റുമായി ചേർന്ന് ലോക്കറിൽ പണം നിക്ഷേപിച്ചതിൽ കൂടുതൽ തെളിവ് ശേഖരണം ആവശ്യമുണ്ടെന്നും കൂടാതെ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ പറഞ്ഞിരുന്നു. 



Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു