ന്യൂഡൽഹി: കോവിഡ് രോഗികൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ആശങ്ക വർധിക്കുന്നു. കഴിഞ്ഞ് 24 മണിക്കൂറിനിടെ 83,341 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 39,36,747 ആയി ഉയർന്നു. 1,096 പേർരാണ് കോവിഡ് മൂലം മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 68,472 ആയി ഉയർന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 8,31,124 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 30,37,152 പേർ രോഗമുക്തരായി. മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ഡൽഹി, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത്. വൈറസ് ബാധിതർ കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്. കോവിഡ് സ്ഥിരീകരണ നിരക്കും ഇവിടെയാണ് കൂടുതൽ, 19.25%. ചണ്ഡീഗഢ് 14.9%, കർണാടക 11.84%, ഡൽഹി 10.97% എന്നിവടങ്ങളിലും ദേശീയ നിരക്കിനേക്കാൾ കൂടുതലാണ്.
അതേസമയം, കേരളത്തിലും രോഗികളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും രോഗ മുക്തരാവുന്നവരുടെ എണ്ണം വർധിക്കുന്നതും മരണ നിരക്കിലെ കുറവും ആശ്വാസം നൽകുന്നതാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എട്ട് ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി കണക്ക്.
