സ്കൂൾ മാനേജർ വെരി . റവ ഫാ. അഗസ്റ്റിൻ പാലയക്കാപറമ്പിൽ അധ്യക്ഷത വഹിക്കുന്ന "മാതാ പിതാ ഗുരു വന്ദനം" മീറ്റിങ്ങിന്റെ ഉദ്ഘാടനം ഈരാറ്റുപേട്ട ഉപജില്ലാ ഓഫീസർ ശ്രീ . ജോർജ് തോമസ് നിർവ്വഹിക്കും . ഗുരു വന്ദനം പൂർവ്വ വിദ്യാർത്ഥിയും അരുവിത്തുറ സെന്റ് ജോർജ് കോളേജ് പ്രിൻസിപ്പലുമായ Dr റെജി വർഗ്ഗീസ് മേക്കാട്ട് നിർവ്വഹിക്കും . ''മാതൃപിതൃ വന്ദനം'' ഈരാറ്റുപേട്ട BP0 നയന ജേക്കബും നിർവഹിക്കും .
അധ്യാപകരും രക്ഷിതാക്കളുമൊന്നിച്ച് ആദരിക്കപ്പെടുന്ന "മാതാപിതാ ഗുരു വന്ദനം" പരിപാടിയിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് ജോസഫ് കിഴവഞ്ചിയിൽ (പി.ടി.എ പ്രസിഡന്റ്) , ജസ്റ്റിൻ ജോൺ , ഡെയ്സി മാത്യു, (അധ്യാപക പ്രതിനിധികൾ) മാക്സ് ഫ്രാൻസിസ് , നീതു ക്ലിൻറ് , ജോബി അലക്സ് , മഞ്ചു മരിയ തുടങ്ങിയവരും സംസാരിക്കും .
