കൊല്ലം: ചവറ ഉപതെരഞ്ഞെടുപ്പിൽ ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ മത്സരിക്കും. ഇക്കാര്യം വ്യക്തമാക്കി യുഡിഎഫ് കൺവീനർക്കും ചെയർമാനും ആർഎസ്പി നേതൃത്വം കത്ത് നൽകി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
സി.എം.പി സ്ഥാനാർത്ഥിയായി മത്സരിച്ച് പിന്നീട് സി.പി.എമ്മിനൊപ്പം കൂടിയ ചവറ എൻ. വിജയൻ പിള്ളയുടെ മരണത്തെ തുടർന്നാണ് നിയമസഭാമണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ തവണ 6189 വോട്ടുകൾക്കാണ് വിജയൻ പിള്ള മുൻ മന്ത്രി ഷിബുബേബി ജോണിനെ പരാജയപ്പെടുത്തിയത്.
