കോട്ടയം: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിനൊപ്പം സമ്പർക്ക രോഗികളുടെ എണ്ണവും വർധിക്കുന്നു. 1389 പുതിയ കോവിഡ് സാമ്പിളുകൾ പരിശോധിച്ചതിൽ നിന്ന് 145 എണ്ണം പോസിറ്റീവായി. അതിൽ 142 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ഇതിൽ സംസ്ഥാനത്തിന് പുറത്തു നിന്ന് എത്തിയ മൂന്നു പേരും, ചങ്ങനാശേരി ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു.
സമ്പർക്ക രോഗബാധകൂടുതലുള്ളത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 29 പേർക്ക് ബാധിച്ചു. കൂരോപ്പടയിൽ 24 പേർ രോഗബാധിതരായി. ഈരാറ്റുപേട്ട 13, വാഴപ്പള്ളി 5, കുമരകം, തിരുവാർപ്പ്, എരുമേലി 4 വീതം എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങൾ.
ജില്ലയിൽ 67 പേരാണ് കോവിഡ് മുക്തരായത്. നിലവിൽ 1502 പേർ ചികിത്സയിലുണ്ട്. ഇതുവരെ 4202 പേർക്കാണ് രോഗം ബാധിച്ചത്. 2697 പേർ രോഗമുക്തരായി. 15083 പേരാണ് ജില്ലയിൽ ക്വാറന്റെനിൽ കഴിയുന്നത്.
