തിരുവനന്തപുരം: ലഹരിമരുന്നു കേസിൽ ബിനീഷ് തെറ്റു ചെയ്തെങ്കിൽ ശിക്ഷിക്കട്ടെ. തൂക്കിക്കൊല്ലേണ്ടതാണെങ്കിൽ തൂക്കികൊല്ലട്ടെ, ആരും സംരക്ഷിക്കാൻ പോകുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളൊരു രക്ഷിതാവാണെങ്കിൽ ഇത്തരമൊരു കാര്യമറിഞ്ഞാൽ നിങ്ങൾ സംരക്ഷിക്കുമോ? ഏതെങ്കിലും ഒരു രക്ഷിതാവ് സംരക്ഷിക്കുമോ ഇല്ലാത്ത കഥകളുണ്ടാക്കി പ്രചരിപ്പിച്ച് പുകമറ സൃഷ്ടിക്കനാണ് ഈ ആരോപണത്തിലൂടെ ശ്രമിക്കുന്നത്. അന്വേഷണസംഘം എല്ലാ കാര്യങ്ങളും അന്വേഷണ വിധേയമാക്കട്ടെ. ഇത്തരം ചോദ്യങ്ങൾകൊണ്ടു മാനസികമായി തകർക്കലാണ് ഉദ്ദേശ്യമെങ്കിൽ ഇതുകൊണ്ടൊന്നും തളരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോപണം ഉന്നയിക്കുന്നവർക്ക് അതു കണ്ടെത്തേണ്ട ഉത്തരവാദിത്തവുമുണ്ട്. കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ടാണ് നാനാഭാഗത്തുനിന്നും ആക്രമണമുണ്ടായത്. അന്വേഷണ ഏജൻസികൾ എല്ലാ ആരോപണങ്ങളും അന്വേഷിക്കട്ടെയെന്നും കോടിയേരി പറഞ്ഞു.
