Hot Posts

6/recent/ticker-posts

ബിനീഷ് കോടിയേരിക്ക് ലഹരിമരുന്ന് സംഘവുമായ് ബന്ധം- പി.കെ ഫിറോസ്



കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് കഴിഞ്ഞ ​ദിവസം ബാം​ഗ്ലൂരിൽ പിടിയിലായ ലഹരിമരുന്ന് സംഘവുമായ് ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. പിടിയിലായ അനിഖയ്‌ക്കൊപ്പം ഉണ്ടായിരുന്ന മുഹമ്മദ് അനൂപും റിജേഷ് രവീന്ദ്രനുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ട്. മുഹമ്മദ് അനൂപ്‌ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽനിന്ന് ഇക്കാര്യം വ്യക്തമാണെന്നും പി.കെ ഫിറോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്വ​ർ​ണ​ക്ക​ട​ത്ത് പ്ര​തി റ​മീ​സു​മാ​യും അ​നൂ​പി​ന് ബ​ന്ധ​മു​ണ്ടെ​ന്നും ഫി​റോ​സ് ആ​രോ​പി​ച്ചു.​ അ​നൂ​പ് ന​ർ​കോ​ട്ടി​ക് ബ്യൂ​റോ​യ്ക്ക് ന​ൽ​കി​യ മൊ​ഴി​യു​ടെ പ​ക​ർ​പ്പും ഫി​റോ​സ് പു​റ​ത്തു​വി​ട്ടു. അ​നൂ​പ് മു​ഹ​മ്മ​ദ് കു​മ​ര​ക​ത്ത് ല​ഹ​രി നി​ശാ പാ​ർ​ട്ടി ന​ട​ത്തി​യെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഫി​റോ​സ് ആ​വ​ശ്യ​പ്പെ​ട്ടു. 2015-ൽ അനൂപ്‌ കമ്മനഹള്ളിയിൽ തുടങ്ങിയ ഹയാത്ത് ഹോട്ടലിന് ബിനീഷ് കോടിയേരി പണം മുടക്കിയിട്ടുണ്ട്. 2019-ൽ അനൂപ്‌  തുടങ്ങിയ മറ്റൊരു ഹോട്ടലിന് ആശംസയർപ്പിച്ച് ഫെയ്‌സ്ബുക്ക് പേജിൽ ലൈവ് ഇടുകയും ചെയ്തിരുന്നു. 

ല​ഹ​രി​മ​രു​ന്നു കേ​സി​ലെ മു​ഖ്യ​പ്ര​തി അ​നൂ​പ് മു​ഹ​മ്മ​ദി​ന് ജൂ‌‌​ലൈ‌ 10-ന് ​വ​ന്ന കോ​ളു​ക​ൾ പ​രി​ശോ​ധി​ക്ക​ണം. ആ ​ദി​വ​സ​മാ​ണ് സ്വ​പ്ന സു​രേ​ഷ് ബം​ഗ​ളൂ​രു​വി​ൽ പി​ടി​ക്ക​പ്പെ​ട്ട​ത്. 26 ത​വ​ണ​യാ​ണ് ബി​നീ​ഷ് അ​നൂ​പി​നെ വി​ളി​ച്ചി​ട്ടു​ള്ള​ത്. അ​നൂ​പി​ൻറെ മൊ​ഴി​യി​ൽ നി​ന്നു ത​ന്നെ ബ​ന്ധം വ്യ​ക്ത​മാ​ണെ​ന്നും ഫി​റോ​സ് പ​റ​ഞ്ഞു. ജൂലായ് പത്താം തീയതി ബിനീഷ് കോടിയേരിയും ബെംഗളൂരുവിലാണുണ്ടായിരുന്നത്. പിടിയിലായവർക്ക് കേരളത്തിലെ സിനിമാ സംഘവുമായും രാഷ്ട്രീയ നേതൃത്വവുമായും സ്വർണക്കടത്തുകാരുമായെല്ലാം അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് സംഭവത്തെ  കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുകയാണെന്നും പി.കെ ഫിറോസ് പറഞ്ഞു.  

ല​ഹ​രി ക​ട​ത്തു​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളി​ൽ പ​ല​ർ​ക്കും സ്വ​ർ​ണ​ക്ക​ട​ത്തു പ്ര​തി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ട്. ഫോ​ൺ രേ​ഖ​ക​ൾ പി​ന്നീ​ട് പു​റ​ത്തു​വി​ടു​മെ​ന്നും ഈ ​കേ​സി​ൽ അ​ന്വേ​ഷ​ണം കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​രി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്നും ഫി​റോ​സ് ആ​രോ​പി​ച്ചു.
  

Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു