Hot Posts

6/recent/ticker-posts

അനൂപിനെ തനിക്ക് നന്നായി അറിയാം; മയക്ക്മരുന്ന് ബന്ധം ഞെട്ടിച്ചു - ബിനീഷ് കോടിയേരി



കോഴിക്കോട്: മയക്കുമരുന്ന് കേസുമായ് ബന്ധപ്പെട്ട് അറസ്റ്റിലായ മുഹമ്മദ് അനൂപ്‌ തനിക്ക് നന്നായി അറിയാമെന്ന് ബിനീഷ് കോടിയേരി. എന്നാൽ അനൂപ് അത്തരത്തിലുള്ള ഒരാളല്ലെന്നാണ് തനിക്കറിയില്ലെന്ന് ബിനീഷ് കോടിയേരി വ്യക്തമാക്കി. ബെംഗളൂരുവിൽ പിടിയിലായ മയക്കുമരുന്ന് സംഘവുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിന്റെ ആരോപണങ്ങളോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പി.കെ.ഫിറോസിന് എന്ത് ആരോപണവും ഉന്നയിക്കാം. അനൂപിനെ ഞാൻ പലപ്പോഴും വിളിക്കാറുണ്ട്. സ്വപ്‌ന സുരേഷ് അറസ്റ്റിലായ ദിവസം അനൂബിനെ വിളിച്ചിട്ടുണ്ടോ എന്ന കാര്യം എനിക്കോർമയില്ല. എൻ.ഐ.എ ചോദിക്കുകയാണെങ്കിൽ കോൾ ലിസ്‌റ്റെല്ലാം കൊടുക്കാം. അനൂപ് ടി-ഷർട്ട് ബിസിനസ് നടത്തിയിരുന്ന സമയത്താണ് താൻ പരിചയപ്പെട്ടത്.  ഹോ​ട്ട​ൽ റൂം ​ബു​ക് ചെ​യ്തു ത​രാ​റു​ണ്ട്, റ​സ്റ്റ​റ​ൻറ് തു​ട​ങ്ങാ​ൻ ആ​റു​ല​ക്ഷം രൂ​പ വാ​യ്പ ന​ൽ​കി​യി​ട്ടു​ണ്ട്. അ​നൂ​പി​ന് ല​ഹ​രി​മ​രു​ന്ന് ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന വാ​ർ​ത്ത ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു. 

കു​മ​ര​ക​ത്തെ നി​ശാ​പാ​ർ​ട്ടി​യി​ൽ താ​ൻ പ​ങ്കെ​ടു​ത്തി​ട്ടി​ല്ല. നാ​ലോ അ​ഞ്ചോ വ​ർ​ഷം മു​ൻ​പു​ള​ള ഫോ​ട്ടോ​യാ​ണ് ഇ​പ്പോ​ഴ​ത്തേ​തെ​ന്ന രീ​തി​യി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും ബി​നീ​ഷ് പ​റ​ഞ്ഞു.
Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു