Hot Posts

6/recent/ticker-posts

കോട്ടയം ജില്ലയില്‍ 243 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.



കോട്ടയം ജില്ലയില്‍  243 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 240 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.ഇതില്‍ ഒരു ആരോഗ്യ പ്രവർത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ  രണ്ട് പേരും രോഗബാധിതരായി. പുതിയതായി 2206 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.  

രോഗം ബാധിച്ചവരില്‍ 118 പുരുഷന്‍മാരും 97 സ്ത്രീകളും 28 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

156 പേർ രോഗമുക്തരായി. 4496 പേരാണ് ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 35483 പേര്‍ കോവിഡ് ബാധിതരായി.  30930 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ  13123 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-46

ചങ്ങനാശേരി-21

ഏറ്റുമാനൂര്‍-16

മുണ്ടക്കയം-12

ആർപ്പൂക്കര-10

ചിറക്കടവ്-9

മണര്‍കാട്-8

തൃക്കൊടിത്താനം, വെച്ചൂര്‍, കാഞ്ഞിരപ്പള്ളി-7

വൈക്കം,മാടപ്പള്ളി-6

കോരുത്തോട്, പുതുപ്പള്ളി, പായിപ്പാട്-5

തിരുവാര്‍പ്പ്, പനച്ചിക്കാട്, അതിരമ്പുഴ-4

പാലാ-3

കല്ലറ, അയ്മനം, കറുകച്ചാല്‍, മണിമല, തിടനാട്, മറവന്തുരുത്ത്, ഭരണങ്ങാനം, മൂന്നിലവ്, പൂഞ്ഞാര്‍, അകലക്കുന്നം, രാമപുരം, വാഴപ്പള്ളി, കുറവിലങ്ങാട്, കിടങ്ങൂര്‍, ഉദയനാപുരം, കങ്ങഴ, എരുമേലി, പാമ്പാടി, കടുത്തുരുത്തി, മുളക്കുളം-2

വെളിയന്നൂര്‍, വാകത്താനം, കുമരകം, ടി.വി പുരം, വാഴൂര്‍, തീക്കോയി, വിജയപുരം, തലപ്പലം, പാറത്തോട്, തലയാഴം, കടപ്ലാമറ്റം, തലയോലപ്പറമ്പ്, നെടുംകുന്നം, മരങ്ങാട്ടുപിള്ളി, വെള്ളൂര്‍, കുറിച്ചി,ഞീഴൂര്‍, കാണക്കാരി-1
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡ് ഉദ്ഘാടനം ഇന്ന് ജോസ് കെ മാണി എം.പി നിർവഹിക്കും
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ