Hot Posts

6/recent/ticker-posts

പേട്ടകെട്ടിന് മുന്നോടിയായി പ്രസിദ്ധമായ ആലങ്ങാട്ട് സംഘം എഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍


പാലാ: അനുഷ്ഠാനപെരുമയില്‍ ആലങ്ങാട്ട് സംഘം കാവിന്‍പുറം ക്ഷേത്രത്തില്‍ എത്തി കാണിക്കിഴി സമര്‍പ്പിച്ചു. പേട്ടകെട്ടിന് മുന്നോടിയായി ആണ് പ്രസിദ്ധമായ ആലങ്ങാട്ട് സംഘം കാണിക്കിഴി സമര്‍പ്പണത്തിനായി ശനിയാഴ്ച രാവിലെ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രസന്നിധിയില്‍ എത്തിയത്.



സമൂഹപെരിയോന്‍ അമ്പാടത്ത് എ.കെ. വിജയകുമാര്‍, ആലങ്ങാട്ട് യോഗപ്രതിനിധികളായ എം.എന്‍. രാജപ്പന്‍നായര്‍, രാജേഷ്‌കുറുപ്പ് പുറയാറ്റികളരി, വെളിച്ചപ്പാടുമാരായ ദേവദാസ് കുറ്റിപ്പുഴ, അജയന്‍  ആഴകം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാവിന്‍പുറം ക്ഷേത്രത്തില്‍ എത്തിയത്. 

അയ്യപ്പന്റെ ചൈതന്യമുള്ള ഗോളകയുമായി പേട്ടകെട്ടിന് മുന്നോടിയായി ആലങ്ങാട്ട് സംഘം നടത്തുന്ന രഥഘോഷയാത്രയില്‍ കാണിക്കിഴി സമര്‍പ്പിക്കുന്ന ഏക ക്ഷേത്രമാണ് ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രം. 


ശനിയാഴ്ച രാവിലെ 8 മണിയോടെ കാവിന്‍പുറത്ത് എത്തിയ സംഘം ശരണമന്ത്രങ്ങളോടെ ശ്രീകോവിലിന് വലംവച്ച് കാണിക്കിഴി സോപാനത്തിങ്കല്‍ സമര്‍പ്പിച്ചു. മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി വിശേഷാല്‍ പ്രസാദം ആലങ്ങാട്ട് സംഘത്തിന് നല്‍കി. 


ആലങ്ങാട്ട് സംഘം ആനയിച്ചു കൊണ്ടുവരുന്ന അയ്യപ്പ ചൈതന്യത്തിന് മുന്നില്‍ ഭക്തര്‍ നേരിട്ട് നീരാഞ്ജനം സമര്‍പ്പിച്ചു. നാളികേരമുടച്ച് എള്ളുതിരിയിട്ട് ദീപം തെളിയിച്ച് ഭക്തര്‍ നേരിട്ട് അയ്യപ്പന് നീരാഞ്ജനം ഉഴിയുന്ന ഈ അനുഷ്ഠാനം കാവിന്‍പുറം ക്ഷേത്രത്തില്‍ മാത്രമേയുള്ളൂ. അയ്യപ്പന് നേരിട്ട് പൂജ ചെയ്യാന്‍ ലഭിക്കുന്ന ഈ ഭാഗ്യാവസരത്തിനായി ദൂരെദിക്കില്‍ നിന്നു പോലും നിരവധി ഭക്തര്‍ ഇന്നലെ കാവിന്‍പുറത്തെത്തിയിരുന്നു.  സമൂഹ നീരാഞ്ജന സമര്‍പ്പണത്തിന് ശേഷം ആലങ്ങാട്ട് പ്രാതലും നടന്നു. 

കാവിന്‍പുറം ക്ഷേത്രത്തിലെത്തിയ ആലങ്ങാട്ട് സംഘത്തെ ദേവസ്വം ഭാരവാഹികളായ റ്റി.എന്‍. സുകുമാരന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, പി.എസ്. ശശിധരന്‍, തങ്കപ്പന്‍ കൊടുങ്കയം, സുരേഷ് ലക്ഷ്മിനിവാസ്, ജയചന്ദ്രന്‍ വരകപ്പള്ളില്‍, ത്രിവിക്രമന്‍ തെങ്ങുംപള്ളില്‍, ഗോപകുമാര്‍, പ്രസന്നന്‍ കാട്ടുകുന്നത്ത്, ആര്‍. സുനില്‍കുമാര്‍, ഉമാ ത്രിവിക്രമന്‍, രശ്മി അനില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു