Hot Posts

6/recent/ticker-posts

അഡ്വ.ടി വി അബ്രാഹത്തിൻ്റെയും ഉഴവൂർ വിജയൻ്റെയും കബറിടങ്ങളിൽ പുഷ്പാർച്ചന നടത്തി


പാലാ: രാഷ്ട്രീയക്കാർക്കും പൊതുപ്രവർത്തകർക്കും എക്കാലവും മാതൃകയാക്കാവുന്ന നേതാക്കളായിരുന്നു അഡ്വ.ടി വി അബ്രാഹവും ഉഴവൂർ വിജയനുമെന്ന് മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് നിയുക്ത ചെയർമാൻ അഡ്വ.ഫ്രാൻസിസ് തോമസ് പറഞ്ഞു. മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ചെയർമാനായി ചാർജെടുക്കുന്നതിന് മുമ്പായി ഇരു നേതാക്കന്മാരുടെയും കബറിടത്തിലും സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.





ഇരുനേതാക്കന്മാരുടെയും സഹധർമ്മിണിമാരായ പ്രെഫ.കൊച്ചുത്രേസ്യാ അബ്രാഹം, ചന്ദ്രമണി ടീച്ചർ, ജനാധിപത്യ കേരളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് മാത്യൂസ് ജോർജ്, എൻ സി പി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ പി കെ ആനന്ദക്കുട്ടൻ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, അഡ്വ.വി എൽ സെബാസ്റ്റ്യൻ, എസ് അനന്ദകൃഷ്ണൻ, രാജൻ ആരംപുളിക്കൽ എന്നിവരോടൊപ്പമാണ് പുഷ്പാർച്ചന നടത്തിയത്.


Reactions

MORE STORIES

പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു